വാ​റ്റു​ചാ​ര​യ​വും കോ​ട​യും പി​ടി​ച്ചെ​ടുത്തു
Sunday, June 13, 2021 10:28 PM IST
ചാ​ത്ത​ന്നൂ​ർ: കൂ​ട്ടി​ക്ക​ട ആ​ക്കോ​ലി​ൽ ഭാ​ഗ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ ചാ​ത്ത​ന്നൂ​ർ റെ​യ്ഞ്ച് എ​ക്സൈ​സ് സം​ഘം 20 ലി​റ്റ​ർ വാ​റ്റു​ചാ​രാ​യ​വും വാ​റ്റാ​ൻ ത​യാ​റാ​ക്കി​യി​രു​ന്ന 260 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ചാ​രാ​യം വാ​റ്റി​യ അ​മ്മാ​ച്ച​ൻ മു​ക്ക് റ​സി​യാ മ​ൻ​സി​ലി​ൽ റാ​സി​യെ അ​റ​സ്റ്റ് ചെ​യ്തു.
റാ​സി​യു​ടെ വീ​ട്ടി​ൽ ചാ​രാ​യം വാ​റ്റി കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് എ​ക്സൈ​സ് സം​ഘം വീ​ട് വ​ള​ഞ്ഞ് റാ​സി​യെ പി​ടി​കൂ​ടി​യ​ത്. കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന രീ​തി​യി​ൽ വാ​റ്റു​ചാ​രാ​യം 20 ലി​റ്റ​ർ കാ​നു​ക​ളി​ലാ​ക്കി ചെ​റു​കി​ട വി​ല്പ​ന​ക്കാ​ർ​ക്ക് എ​ത്തി​ച്ചു കൊ​ടു​ക്കു​ക​യാ​യി​രു​ന്നു രീ​തി. മ​യ്യ​നാ​ട്, ഇ​ര​വി​പു​രം, പ​ള്ളി​മു​ക്ക് കൊ​ട്ടി​യം, ചാ​ത്ത​ന്നൂ​ർ, ക​ല്ലു​വാ​തു​ക്ക​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രു​ന്നു ചാ​രാ​യം മൊ​ത്ത​മാ​യി വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. 20 ലി​റ്റ​റി​ന്‍റെ ഒ​രു കാ​ൻ ചാ​രാ​യം 20000 രു​പ​യ്ക്കാ​ണ് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു.