അ​ഞ്ച​ലി​ല്‍ കോ​വി​ഡ്‌ പ്രാ​ഥ​മി​ക ചി​കി​ത്സാ​കേ​ന്ദ്രം തു​ട​ങ്ങി
Tuesday, June 15, 2021 10:53 PM IST
അ​ഞ്ച​ല്‍ : അ​ഞ്ച​ല്‍ കേ​ന്ദ്രീ​ക​രി​ച്ച് കോ​വി​ഡ്‌ പ്രാ​ഥ​മി​ക ചി​കി​ത്സ കേ​ന്ദ്രം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ര്‍​ദേ​ശ​ത്തേ തു​ട​ര്‍​ന്ന് അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്താ​ണ് കോ​വി​ഡ്‌ പ്രാ​ഥ​മി​ക ചി​കി​ത്സ കേ​ന്ദ്രം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.
അ​ഞ്ച​ല്‍ ഈ​സ്റ്റ് സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലാ​രം​ഭി​ച്ച ചി​കി​ത്സ കേ​ന്ദ്രം പു​ന​ലൂ​ര്‍ എം​എ​ല്‍​എ പി.​എ​സ് സു​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​വി​ഡ്‌ മൂ​ന്നാം ത​രാം മു​ന്നി​ല്‍ ക​ണ്ടു​കൊ​ണ്ടു​ള്ള പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ആ​ക​ണം ഇ​നി മു​ന്‍‌​തൂ​ക്കം ന​ല്‍​കേ​ണ്ട​തെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.
അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധാ രാ​ജേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ​സ് ബൈ​ജു, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​നി ബാ​ബു, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ഷ​മീ​ര്‍, ബ്ലോ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​ര്‍, ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.