നാ​ടെ​ങ്ങും അ​നി​യ​ന്ത്രി​ത തി​ര​ക്ക്
Friday, June 18, 2021 10:33 PM IST
കൊ​ല്ലം: ര​ണ്ടു​ദി​വ​സ​ത്തെ സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ന​ലെ ജി​ല്ല​യി​ലെ ന​ഗ​ര പ്ര​ദേ​ശ​ത്തും നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലും അ​നു​ഭ​വ​പ്പെ​ട്ട​ത് അ​നി​യ​ന്ത്രി​ത തി​ര​ക്ക്. റോ​ഡു​ക​ളി​ലെ വാ​ഹ​ന തി​ര​ക്ക് പ​ല​പ്പോ​ഴും ഗ​താ​ഗ​ത ത​ട​സ​ത്തി​ന് വ​രെ കാ​ര​ണ​മാ​യി. കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കി​യ​തോ​ടെ പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​ക​ളും കാ​ര്യ​മാ​യി ന​ട​ന്നി​ല്ല.

വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം രാ​വി​ലെ മു​ത​ൽ രാ​ത്രി​വ​രെ​യും തി​ര​ക്കാ​യി​രു​ന്നു. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ആ​ൾ​ക്കൂ​ട്ടം ഓ​ണ​ത്തി​ര​ക്കി​ന് സ​മാ​ന​മാ​യി​രു​ന്നു. ആ​ൾ​ക്കാ​ർ കൂ​ട്ട​ത്തോ​ടെ​യാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. കൊ​ല്ലം ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലെ​ല്ലാം വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ സ്ഥ​ലം ഇ​ല്ലാ​ത്ത അ​വ​സ്ഥ​പോ​ലും ഉ​ണ്ടാ​യി. നോ​ൺ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ പോ​ലും പ​ല​രും വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ടു. മി​ക്ക​വ​രും കു​ടും​ബ​ത്തോ​ടെ​യാ​ണ് ഷോ​പ്പിം​ഗി​ന് ഇ​റ​ങ്ങി​യ​ത്.

സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും കൂ​ടു​ത​ൽ തു​റ​ന്ന​തോ​ടെ സ്വ​കാ​ര്യ ബ​സു​ക​ളും കെ​സ്ആ​ർ​ടി​സി​യും കൂ​ടു​ത​ൽ സ​ർ‌​വീ​സു​ക​ൾ ന​ട​ത്തി. എ​ല്ലാ ബ​സ് സ്റ്റാ​ന്‍റു​ക​ളി​ലും സാ​മാ​ന്യം ന​ല്ല തി​ര​ക്കും ഉ​ണ്ടാ​യി​രു​ന്നു. ഓ​ട്ടോ​റി​ക്ഷ​ക​ളും നി​ര​ത്തു​ക​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു.

ഇ​ന്ന​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​ത് ബാ​റു​ക​ളി​ലും വി​ദേ​ശ​മ​ദ്യ വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ലും ആ​യി​രു​ന്നു. ര​ണ്ടു​ദി​വ​സം അ​വ​ധി ആ​യ​തി​നാ​ൽ എ​ല്ലാ​യി​ട​ത്തും രാ​വി​ലെ മു​ത​ൽ നീ​ണ്ട ക്യൂ ​അ​നു​ഭ​വ​പ്പെ​ട്ടു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ലൊ​ന്നും ഇ​ല്ലാ​തെ​യാ​യി​രു​ന്നു ക്യൂ. ​ആ​ൾ​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ‌ പോ​ലീ​സും കാ​ര്യ​മാ​യി എ​ത്തി​യി​ല്ല. ബാ​റു​ക​ളി​ൽ മ​ദ്യ​ത്തി​ന് വി​ല കൂ​ട്ടി വി​റ്റ​താ​യി പ​രാ​തി​യും ഉ​യ​ർ​ന്നു.