ക്ഷേ​ത്ര​ക്കു​ള​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ക്കെ​ട്ട് ത​ക​ർ​ന്നു; ഗ​താ​ഗ​ത​ത്തി​ന് ഭീ​ഷ​ണി
Monday, July 5, 2021 11:37 PM IST
കൊ​ട്ടാ​ര​ക്ക​ര: പു​ത്തൂ​ർ- കു​ള​ക്ക​ട റോ​ഡി​ൽ ക​ണി​യാ​പൊ​യ്ക ക്ഷേ​ത്ര​ക്കു​ള​ത്തി​ന്‍റെ ഭാ​ഗ​മാ​യ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞ് കു​ള​ത്തി​ലേ​ക്ക് ത​ള്ളി​യ​ത്.
കൂ​ടു​ത​ൽ ഭാ​ഗം ഇ​ടി​ഞ്ഞു​ത​ള്ളാ​ൻ സാ​ധ്യ​ത​യു​ണ്ട്. നാ​ലു​വ​ശ​വും ക​രി​ങ്ക​ല്ലു​ക​ൾ അ​ടു​ക്കി​യു​ള്ള സം​ര​ക്ഷ​ണ ഭി​ത്തി​ക​ളു​ള്ള കു​ള​ത്തി​ന്‍റെ ഒ​രു വ​ശം റോ​ഡി​നോ​ട് ചേ​രു​ന്ന ഭാ​ഗ​മാ​യ​തി​നാ​ൽ പൊ​തു​മ​രാ​മ​ത്ത് വ​ക​യാ​യി​ട്ടാ​ണ് ഇ​വി​ടെ ക​ൽ​ക്കെ​ട്ട് നി​ർ​മി​ച്ച​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് നി​ർ​മി​ച്ച ഈ ​ഭാ​ഗ​മാ​ണ് ഇ​ടി​ഞ്ഞു​ത​ള്ളി​യ​ത്. ഒ​രു മ​ഴ കൂ​ടി പെ​യ്താ​ൽ മ​റി​യു​ന്ന ത​ര​ത്തി​ലാ​ണ് ബാ​ക്കി ഭാ​ഗ​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ. എ​പ്പോ​ഴും വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന തി​ര​ക്കു​ള്ള റോ​ഡാ​ണി​ത്.
വ​ള​വാ​യ​തി​നാ​ൽ റോ​ഡി​ന്‍റെ അ​രി​കു​ചേ​ർ​ന്നാ​ണ് വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ അ​പ​ക​ട​ങ്ങ​ൾ​ക്കും സാ​ധ്യ​ത​യു​ണ്ട്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​വ​രു​മ്പോ​ൾ എ​തി​ർ​ദി​ശ​യി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ത്തി​ന് വ​ശ​ത്തേ​ക്ക് ഒ​തു​ക്കാ​നും ഇ​ട​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. പോ​ലീ​സ് റി​ബ​ൺ കെ​ട്ടി അ​പ​ക​ട സൂ​ച​ക​മൊ​രു​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത് ഫ​ല​വ​ത്താ​കി​ല്ല.
രാ​ത്രി​കാ​ല​ങ്ങ​ളി​ൽ റി​ബ​ൺ കാ​ണാ​നു​മാ​കി​ല്ല. ശ്ര​ദ്ധ​തെ​റ്റി താ​ഴേ​ക്ക് മ​റി​ഞ്ഞാ​ൽ കു​ള​ത്തി​ന്‍റെ ആ​ഴ​ത്തി​ലേ​ക്കാ​ണ് പ​തി​ക്കു​ക. മ​ഴ പെ​യ്താ​ൽ വ​ലി​യ തോ​തി​ൽ വെ​ള്ളം ഒ​ഴു​കി വ​രു​ന്ന ഭാ​ഗ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ അ​ടു​ത്ത മ​ഴ പെ​യ്താ​ൽ കൂ​ടു​ത​ൽ ഭാ​ഗം കു​ള​ത്തി​ലേ​ക്ക് ഇ​ടി​ഞ്ഞു​ത​ള്ളും. മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി റോ​ഡി​ന്‍റെ കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ൾ കു​ള​ത്തി​ലേ​ക്ക് ഇ​റ​ങ്ങാ​ത്ത വി​ധം സം​ര​ക്ഷ​ണ​മൊ​രു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. കു​ള​ക്ക​ട ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വ​ക​യാ​ണ് ഈ ​ക്ഷേ​ത്ര​ക്കു​ളം.