ക്ഷേ​ത്ര​മ​തി​ലും ഗേ​റ്റും വാ​ഹ​ന​മി​ടി​ച്ച് ത​ക​ർ​ന്നു
Sunday, July 25, 2021 11:35 PM IST
കൊ​ട്ടാ​ര​ക്ക​ര : ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ധ​രാ​ത്രി​യി​ൽ കൊ​ട്ടാ​ര​ക്ക​ര - ശാ​സ്‌​താം​കോ​ട്ട റോ​ഡി​ൽ കോ​ട്ടാ​ത്ത​ല ത​ണ്ണീ​ർ പ​ന്ത​ൽ ക്ഷേ​ത്ര​ത്തി​ന്‍റെ മ​തി​ലും ഗേ​റ്റും അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​ച്ചു ത​ക​ർ​ത്തു.
വ​ലി​യ ശ​ബ്ദം കേ​ട്ട് പ​രി​സ​ര​വാ​സി​ക​ൾ എ​ത്തി​ച്ചേ​ർ​ന്ന​പ്പോ​ൾ അ​മി​ത വേ​ഗ​ത​യി​ൽ വാ​ഹ​നം ഓ​ടി​ച്ചു പോ​വു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ഉ​ള്ള​താ​യി കാ​ണി​ച്ചു ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ഉ​ള്ള​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു.
ക്ഷേ​ത്ര​ത്തി​ന്‍റെ മ​തി​ൽ വാ​ഹ​നം ഉ​പ​യോ​ഗി​ച്ച് ഇ​ടി​ച്ചു ത​ക​ർ​ത്ത​വ​രെ ക​ണ്ടെ​ത്തി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളാ​യ ജി. ​അ​ജ​യ​കു​മാ​ർ, വി​ജ​യ​ൻ​പി​ള്ള എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ
കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു

ച​വ​റ: തേ​വ​ല​ക്ക​ര മു​ള്ളി​ക്കാ​ല സിം​ഫ​ണി ലൈ​ബ്ര​റി ആ​ർ​ട്ട്സ് ആ​ന്‍റ് സ്പോ​ർ​ട്ട്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. 250 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്.
ഡോ. ​സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​യ്യൂ​ബ് യൂ​സ​ഫ് അ​ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷെ​മീ​ന താ​ഹി​ർ, അ​ന​സ് യൂ​സ​ഫ്, ക്ല​ബ് സെ​ക്ര​ട്ട​റി നി​സാം ഇ​ബ്രാ​ഹിം, ട്ര​ഷ​റ​ർ സ​ലീം എം ​എ, അ​നൂ​ബ്, നൗ​ഷാ​ദ്, സു​ജാ​ഹ്, സി​യാ​ദ് കൊ​ച്ചു​മം​ഗ​ലം, മ​ൻ​സൂ​ർ, നി​യാ​സ്, സ​ക്കീ​ർ, സ​മീ​ർ, റ​ഷാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.