മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ചു പൂ​ട്ട​ണമെന്ന് രൂ​പ​ത മ​ദ്യ​വി​രു​ദ്ധ സ​മി​തി
Thursday, July 29, 2021 11:02 PM IST
കൊ​ല്ലം: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ​വി​ധ മ​ദ്യ​ശാ​ല​ക​ളും ഉ​ട​ന​ടി അ​ട​ച്ചു പൂ​ട്ട​ണ​മെ​ന്ന് കെആ​ർഎ​ൽസിസി മ​ദ്യ​വി​രു​ദ്ധ ക​മ്മീ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഫാ. ​ടി.​ജെ. ആ​ന്‍റ​ണി ആ​വ​ശ്യ​പ്പെ​ട്ടു.
കൊ​ല്ലം രൂ​പ​താ മ​ദ്യ​വി​രു​ദ്ധ സ​മി​തി​യു​ടെ ല​ഹ​രി വി​രു​ദ്ധ മാ​സാ​ച​ര​ണ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ൽ ശി​ക്ഷി​ക്ക​പ്പെ​ടു​ന്പോ​ൾ മ​ദ്യ​ശാ​ല​ക​ളി​ലെ പ​ര​സ്യ ലം​ഘ​ന​ങ്ങ​ൾ​ക്ക് ഒ​ത്താ​ശ ചെ​യ്യു​ന്ന അ​ധി​കാ​രി​ക​ളു​ടെ നി​ല​പാ​ട് അ​പ​ഹാ​സ്യ​മാ​ണ്. അ​വ​ശ്യ​സാ​ധ​ന വി​ല്പ​ന സ​മ​യം പ​രി​മി​ത​പ്പെ​ടു​ത്തു​ക​യും ബാ​റു​ക​ളു​ടെ സ​മ​യം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്ത സ​ർ​ക്കാ​ർ ന​ട​പ​ടി അ​ശാ​സ്ത്രീ​യ​വും രോ​ഗ​വ്യാ​പ​ന​ത്തി​ന് ആ​ക്കം കൂ​ട്ടു​ന്ന​തു​മാ​ണെ​ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ മ​ദ്യ​ന​യം തി​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ ഓഗ​സ്റ്റ് ഒന്പത് ക്വി​റ്റ് ലി​ക്വ​ർ ഡേ ​ആ​യി ആ​ച​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.
രൂ​പ​താ പ്ര​സി​ഡ​ന്‍റ് യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ജെ. ഡി​ക്രൂ​സ്, സു​രേ​ഷ് റി​ച്ചാ​ർ​ഡ്, എം.​എ​ഫ്. ബ​ർ​ഗി​ൻ, ഇ​ഗ്നേ​ഷ്യ​സ് സെ​റാ​ഫി​ൻ, തോ​പ്പി​ൽ ജി ​വി​ൻ​സെ​ന്‍റ്, എ​സ്. സ്റ്റീ​ഫ​ൻ, എം. ​മാ​നു​വ​ൽ, മേ​ഴ്സി യേ​ശു​ദാ​സ്, ഇ. ​എ​മേ​ഴ്സ​ണ്‍, ബി​നു മൂ​താ​ക്ക​ര, കെ.​ജി. തോ​മ​സ്, ബി. ​സെ​ബാ​സ്റ്റ്യ​ൻ, സ​ന്തോ​ഷ് സേ​വ്യ​ർ, ജ​സ്റ്റി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.