യു​വ​തി പാ​ല​ത്തി​ൽ നി​ന്നും ക​ല്ല​ട​യാ​റ്റി​ൽ ചാ​ടി മ​രി​ച്ചു
Friday, July 30, 2021 12:03 AM IST
കു​ണ്ട​റ: യു​വ​തി ക​ട​പു​ഴ പാ​ല​ത്തി​ൽ നി​ന്നും ക​ല്ല​ട​യാ​റ്റി​ൽ ചാ​ടി മ​രി​ച്ചു. കി​ഴ​ക്കേ​ക​ല്ല​ട നി​ല​മേ​ൽ വാ​ർ​ഡി​ൽ സൈ​ജു ഭ​വ​ന​ത്തി​ൽ സൈ​ജു ബാ​ല​ന്‍റെ ഭാ​ര്യ രേ​വ​തി (22) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. സൈ​ജു ദു​ബാ​യി​ലാ​ണ്. 11 മാ​സ​ത്തി​നു മു​മ്പാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹം. രേ​വ​തി ചെ​റു​പൊ​യ്ക കു​ഴി​വി​ള കൃ​ഷ്ണ​കു​മാ​റി​ന്‍റെ മ​ക​ളാ​ണ്.

രാ​വി​ലെ 9.30 നു ​ശേ​ഷം കി​ഴ​ക്കേ​ക​ല്ല​ട ബാ​ങ്കി​ലെ എ​ടി​എ​മ്മി​ലേ​ക്ക് എ​ന്നു​പ​റ​ഞ്ഞ് വീ​ട്ടി​ൽ നി​ന്നും രേ​വ​തി ഇ​റ​ങ്ങി​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് കി​ഴ​ക്കേ​ക​ല്ല​ട പോ​ലീ​സ് ആ​ണ് ആ​ദ്യം എ​ത്തി​യ​ത്. സി​ഐ അ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​തി​നി​ടെ കു​ണ്ട​റ​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി മൃ​ത​ദേ​ഹം ക​ര​യ്ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല. രേ​വ​തി​യു​ടെ നി​ല​മേ​ലു ള്ള ​ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ രേ​വ​തി എ​ഴു​തി​യ​തെ​ന്ന് ക​രു​തു​ന്ന കു​റി​പ്പു​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ന്നു രാ​വി​ലെ 10ന് ​ശാ​സ്താം​കോ​ട്ട സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ക്കും.