ഗ്രീ​ന്‍​ഫീ​ല്‍​ഡ് ഹൈ​വേ: മ​ല​യോ​ര മേ​ഖ​ലയിലെ ആ​ശ​ങ്ക​ ഒഴിവാക്കണമെന്ന് ആവശ്യം
Tuesday, August 3, 2021 12:41 AM IST
അ​ഞ്ച​ല്‍ : ചെ​ങ്കോ​ട്ട ദേ​ശീ​യ​പാ​ത 274 നെ​യും കൊ​ല്ലം തി​രു​വ​ന​ന്ത​പു​രം ദേ​ശീ​യ​പാ​ത 66 നെ​യും ബ​ന്ധി​പ്പി​ച്ചു കൊ​ണ്ട് നാ​ഷ​ണ​ല്‍ ഹൈ​വേ അ​തോ​റ​ിറ്റി നി​ര്‍​മ്മി​ക്കു​ന്ന ഗ്രീ​ന്‍​ഫീ​ല്‍​ഡ് ഹൈ​വേ 744 ന്‍റെ പ്രാ​രം​ഭ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. സാ​റ്റ​ലൈ​റ്റ് സ​ര്‍​വേ പൂ​ര്‍​ത്തീ​ക​രി​ച്ച് നി​ര്‍​ദി​ഷ്ട പാ​ത ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​ദ്യ അ​ല​യ​മെ​ന്‍റിന്‍റെ ഭാ​ഗ​മാ​യി ക​ല്ലു​ക​ളും സ്ഥാ​പി​ച്ചു.
ത​മി​ഴ​്നാ​ട്ടി​ല്‍ തു​ട​ങ്ങി കേ​ര​ള​ത്തി​ല്‍ ആ​ര്യ​ങ്കാ​വ്, തെ​ന്മ​ല, ഇ​ട​മ​ണ്‍, പ​ത്ത​ടി, ച​ട​യ​മം​ഗ​ലം, പ​ള്ളി​ക്ക​ല്‍ വ​ഴി ക​ട​മ്പാ​ട്ട്കോ​ണ​ത്ത് എ​ത്തി ചേ​രു​ന്ന​താ​ണ് ഗ്രീ​ന്‍​ഫീ​ല്‍​ഡ് 744 നാ​ഷ​ണ​ന്‍ ഹൈ​വേ. 55 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ 45 മീ​റ്റ​റാ​ണ് നി​ര്‍​ദി​ഷ്ട പാ​ത​യു​ടെ വീ​തി.
അ​റു​പ​തി​നാ​യി​രം കോ​ടി രൂ​പ ചി​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന പ​ദ്ധ​തി​ക്ക് ക​ഴി​ഞ്ഞ ബ​ജ​റ്റി​ല്‍ തു​ക പ്ര​ഖ്യാ​പി​ക്കു​ക​യും ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല​യു​ടെ വി​ക​സ​ന സ്വ​പ്‌​ന​ങ്ങ​ള്‍​ക്ക് ചി​റ​കു​വി​രി​ക്കും എ​ന്ന് ക​രു​തു​ന്ന നാ​ലു​വ​രി പാ​ത മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ആ​ശ​ങ്ക​പ​ട​ര്‍​ത്തു​ക​യാ​ണ്. പാ​ത​യു​ടെ ആ​ദ്യ​ഘ​ട്ട സ​ര്‍​വേ ന​ട​പ​ടി​ക​ളി​ല്‍ ജ​ന​വാ​സ മേ​ഖ​ല​ക​ള്‍, ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍, നി​ര​വ​ധി​യാ​യ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്നു. ഇ​താ​ണ് ജ​ന​ങ്ങ​ള്‍​ക്ക് ഇ​പ്പോ​ള്‍ ആ​ശ​ങ്ക​ക്ക് ഇ​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്.
പ​ത്ത​ടി​യ​ട​ക്കം നി​ര​വ​ധി​യി​ട​ങ്ങ​ളി​ല്‍ ക്രി​സ്ത്യ​ന്‍, മു​സ്ലീം ആ​രാ​ധാ​നാ​ല​യ​ങ്ങ​ള്‍​ക്കൊ​പ്പം മൃ​ത​ദേ​ഹ​ങ്ങ​ള്‍ മ​റ​വു​ചെ​യ്തി​രി​ക്കു​ന്ന ക​ബ​ര്‍​സ്ഥാ​നു​ക​ള്‍, സെ​മി​ത്തേ​രി​ക​ള്‍ എ​ന്നി​വ​യും പ്രാ​രം​ഭ അ​ല​യ​മെ​ന്‍റിന്‍റെ ഭാ​ഗ​മാ​യി ക​ല്ല്‌ സ്ഥാ​പി​ച്ച ഇ​ട​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. മു​ന്നൂ​റോ​ളം വീ​ടു​ക​ള്‍ പ​ത്ത​ടി മേ​ഖ​ല​യി​ലെ മാ​ത്രം ഉ​ള്‍​പ്പെ​ടു​ന്നു. ഇ​ത് കൂ​ടാ​തെ കൃ​ഷി​യി​ട​ങ്ങ​ള്‍, വ്യ​വ​സ​യ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യും ഉ​ള്‍​പ്പ​ട്ട​തോ​ടെ ജ​ന​ങ്ങ​ള്‍ ഗ്രീ​ന്‍​ഫീ​ല്‍​ഡ് ഹൈ​വേ​യു​ടെ ന​ട​പ​ടി​ക​ള്‍ ചോ​ദ്യം​ചെ​യ്തു​കൊ​ണ്ട് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
ത​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണം എ​ന്നും ഇ​പ്പോ​ഴു​ള്ള അ​ല​യ​മെ​ന്‍റ് പു​ന​പ​രി​ശോ​ധി​ക്ക​ണം എ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.
നാ​ഷ​ണ​ല്‍ ഹൈ​വേ അ​തോ​റ​റ്റി ഓ​ഫ് ഇ​ന്ത്യ അ​ധി​കൃ​ത​ര്‍, കൊ​ല്ലം എം​പി എ​ന്‍.​കെ പ്രേ​മ​ച​ന്ദ്ര​ന്‍, പു​ന​ലൂ​ര്‍ എം​എ​ല്‍​എ പി.​എ​സ് സു​പാ​ല്‍ എ​ന്നി​വ​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്.
ആ​വ​ശ്യ​മെ​ങ്കി​ല്‍ മു​ഖ്യ​മ​ന്ത്രി, റ​വ​ന്യു​മ​ന്ത്രി എ​ന്നി​വ​ര്‍​ക്കും പ​രാ​തി​ക​ള്‍ ന​ല്‍​കു​മെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.