ഫേയ്സ്ബുക്കിൽ നിന്നും വിവരങ്ങൾ കിട്ടിയില്ല; രേഷ്മയ്ക്കെതിരെയുള്ള കുറ്റപത്രം വൈകുന്നു
Tuesday, August 3, 2021 12:41 AM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

ചാ​ത്ത​ന്നൂ​ർ: ഒ​രി​ക്ക​ലും ക​ണ്ടി​ട്ടി​ല്ലാ​ത്ത കാ​മു​ക​നോ​ടൊ​പ്പം ജീ​വി​ക്കാ​ൻ സ്വ​ന്തം ഭ​ർ​ത്താ​വി​ൽ ജ​നി​ച്ച കു​ഞ്ഞി​നെ ക​രി​യി​ല​ക്കാ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ രേ​ഷ്മ​യ്ക്കെ​തി​രെ കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കാ​ൻ വൈ​കു​ന്നു.

രേ​ഷ്മ തി​രു​വ​ന​ന്ത​പു​രം അ​ട്ട കു​ള​ങ്ങ​ര വ​നി​താ ജ​യി​ലി​ൽ റി​മാ​ന്‍റി​ൽ ക​ഴി​യു​ക​യാ​ണ്. ഫേ​യ്സ്ബു​ബു​ക്കി​ൽ നി​ന്നും വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​താ​ണ് കോ​ട​തി​യി​ൽ​കു​റ്റ​പ​ത്രം ന​ല്കാ​ൻ വൈ​കു​ന്ന​തി​ന് കാ​ര​ണ​മെ​ന്ന് പാ​രി​പ്പ​ള്ളി സിഐ അ​ൽ ജ​ബാ​ർ പ​റ​ഞ്ഞു.

രേ​ഷ്മ​യ്ക്കെ​തി​രെ ന​ര​ഹ​ത്യ​യ്ക്കാ​ക്കാ​ണ് കേ​സ് . കു​ഞ്ഞ് മ​രി​ച്ച​കേ​സി​ൽ ക​ല്ലു​വാ​തു​ക്ക​ൽ ഊ​ഴാ​യ്ക്കോ​ട് പേ​ഴു​വി​ള വീ​ട്ടി​ൽ രേ​ഷ്മ (22) യെ ​ക​ഴി​ഞ്ഞ ജൂ​ൺ 22 -നാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​ക​ഴി​ഞ്ഞ ജ​നു​വ​രി 4-ന് ​രാ​ത്രി​യാ​ണ് രേ​ഷ്മ പ്ര​സ​വി​ച്ച ഉ​ട​ൻ ആ​ൺ​കു​ഞ്ഞി​നെ റ​ബ്ബ​ർ തോ​ട്ട​ത്തി​ലെ ക​രി​യി​ല​ക്കാ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച​ത്.

രേ​ഷ്മ​യു​ടെ ഗ​ർ​ഭ​വും പ്ര​സ​വ​വും രേ​ഷ്മ എ​ല്ലാ​വ​രി​ൽ നി​ന്നും മ​റ​ച്ചു വ​ച്ചാ​ണ് പെ​രു​മാ​റി​യ​ത്. ഫേ​യ്സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഒ​രി​ക്ക​ലും. ക​ണ്ടി​ട്ടി​ല്ലാ​ത്ത കാ​മു​ക​നോ​ടൊ​പ്പം ജീ​വി​ക്കാ​നാ​ണ് കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച​ത്.

പോ​ലീ​സ് ഫേ​യ്സ്ബു​ക്കി​ൽ നി​ന്നും വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. രേ​ഷ്മ​യു​മാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ സ​മ​യം ചാ​റ്റു ചെ​യ്തി​ട്ടു​ള്ള​വ​ർ, സം​സാ​ര​വി​ഷ​യം, എ​ത്ര​അ​ന​ന്തു​മാ​രു​മാ​യു​ള്ള ബ​ന്ധം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് പോ​ലീ​സ് ഫേ​യ്സ്ബു​ക്കി നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇ​ത് ഉ​ട​ൻ ല​ഭി​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

അ​ന​ന്തു എ​ന്ന പേ​രി​ൽ രേ​ഷ്മ​ക്ക് ഒ​രു കാ​മു​ക​ൻ ഉ​ണ്ടാ​യാ​ൽ പോ​ലും അ​യാ​ൾ​ക്കെ​തി​രെ കേ​സെടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും, കേ​സ്സെ​ടു​ത്താ​ൽ അ​ത് നി​ല​നി​ല്ക്കി​ല്ലെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പാ​രി​പ്പ​ള്ളി സി​ഐ അ​ൽ ജ​ബ്ബാ​ർ പ​റ​ഞ്ഞു.

കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ക്കാ​ൻ കാ​മു​ക​ൻ ഒ​രി​ക്ക​ലും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് രേ​ഷ്മ ജ​യി​ലി​ൽ വ​ച്ച് ചോ​ദ്യം ചെ​യ്ത​പ്പോ​ഴും ആ​വ​ർ​ത്തി​ച്ച് മൊ​ഴി ന​ല്കി​യ​ത്.

മാ​ത്ര​മ​ല്ല ജ​യി​ലി​ൽ നി​ന്നി​റ​ങ്ങി​യാ​ൽ കാ​മു​ക​നോ​ടൊ​പ്പം ജീ​വി​യ്ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും മൊ​ഴി ഉ​ണ്ട്.

ഫേ​യ്സ്ബു​ക്കി​ലൂ​ടെ അ​ന​ന്തു എ​ന്ന കാ​മു​ക​നാ​യി അ​ഭി​ന​യി​ച്ച​ത് രേ​ഷ്മ​യു​ടെ ബ​ന്ധു​ക്ക​ളാ​യ ഗ്രീ​ഷ്മ​യും ആ​ര്യ​യു​മാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​രു​വ​രും ക​ഴി​ഞ്ഞ ജൂ​ൺ 24-ന് ​ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്തു. പി​ടി​ക്ക​പ്പെ​ടു​മെ​ന്ന ഘ​ട്ട​ത്തി​ലാ​ണ് ഇ​വ​ർ ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.