പ​ഴ​യേ​രൂ​ര്‍ വ​ള​വി​ല്‍ വീ​ണ്ടും അ​പ​ക​ടം; ഭീ​തി ഒ​ഴി​യാ​തെ ജ​നം
Friday, September 10, 2021 11:53 PM IST
അ​ഞ്ച​ല്‍: മ​ല​യോ​ര ഹൈ​വേ​യി​ല്‍ കു​ള​ത്തു​പ്പു​ഴ -അ​ഞ്ച​ല്‍ പാ​ത​യി​ലെ പ​ഴ​യേ​രൂ​ര്‍ വ​ള​വി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ വ​ള​വി​ല്‍ വീ​ണ്ടും ക​ണ്ടെയി​ന​ര്‍ ലോ​റി മ​റി​ഞ്ഞു.

കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ മ​ത്സ്യം എ​ത്തി​ക്കു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​പ്പെ​ട്ട​ത്. വൈ​ദ്യു​തി പോ​സ്റ്റ്‌ ഇ​ടി​ച്ചു​ത​ക​ര്‍​ത്ത ലോ​റി വീ​ടി​ന്‍റെ മ​തി​ലും ത​ക​ര്‍​ത്ത് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ലോ​റി​യി​ല്‍ ഡ്രൈ​വ​ര്‍​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന സ​ഹാ​യി​ക്ക് കാ​ലി​നു പ​രി​ക്കേ​റ്റു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. അ​തേ​സ​മ​യം തു​ട​ര്‍​ച്ച​യാ​യി വ​ള​വി​ല്‍ ചെ​റു​തും വ​ലു​തു​മാ​യി നി​ര​വ​ധി അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​ത് നാ​ട്ടു​കാ​രി​ല്‍ വ​ലി​യ ഭീ​തി​യാ​ണ് ഉ​ള​വാ​ക്കു​ന്ന​ത്.

മ​ല​യോ​ര ഹൈ​വേ നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച് ഒ​രു​വ​ര്‍​ഷം തി​ക​യു​ന്ന​തി​ന് മു​മ്പ് ത​ന്നെ ഇ​രു​പ​തി​ല​ധി​കം അ​പ​ക​ട​ങ്ങ​ളാ​ണ് പ​ഴ​യേ​രൂ​ര്‍ വ​ള​വി​ല്‍ മാ​ത്രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. പാ​ത​യു​ടെ നി​ര്‍​മ്മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യാ​ണ് അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മെ​ന്നു വ​ലി​യൊ​രു​വി​ഭാ​ഗം ആ​രോ​പി​ക്കു​ന്നു. അ​പ​ക​ട മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ളോ സ്പീ​ഡ് ബ്രേ​ക്ക​റു​ക​ളോ ഇ​വി​ടെ​യി​ല്ല. പാ​ത​യു​ടെ ഒ​രു​വ​ശം കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​മാ​ണ്. ഈ ​ഭാ​ഗ​ത്ത് നി​ന്നും പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ലാ​യും അ​പ​ക​ട​ത്തി​ല്‍​പെ​ടാ​റു​ള്ള​ത്. മ​റു​വ​ശ​ത്ത്‌ നി​ന്നും ക​യ​റ്റം ആ​യ​തി​നാ​ല്‍ ത​ന്നെ ഈ ​ഭാ​ഗ​ത്ത് സ്പീ​ഡ് ബ്രേ​ക്ക​റു​ക​ള്‍ വ​യ്ക്കു​ക സാ​ധ്യ​മ​ല്ല.

അ​തേ​സ​മ​യം ത​ന്നെ പാ​ത​യു​ടെ നി​ര്‍​മ്മാ​ണ വേ​ള​യി​ല്‍ കു​ത്ത​നെ​യു​ള്ള ക​യ​റ്റം കു​റ​യ്ക്കു​ന്ന​തി​നോ, വ​ള​വ് കു​റ​യ്ക്കു​ന്ന​തി​നോ വേ​ണ്ട ന​ട​പ​ടി ഒ​ന്നും ക​രാ​റു​കാ​രോ മ​രാ​മ​ത്ത് വി​ഭാ​ഗം അ​ധി​കൃ​ത​രോ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. നാ​ട്ടു​കാ​ര്‍ ഈ ​ആ​വ​ശ്യം മു​ന്നോ​ട്ടു വ​ച്ചു​വെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.
ഈ ​പ്ര​ദേ​ശ​ത്തു​ള്ള​വ​ര്‍ ഇ​പ്പോ​ള്‍ ക​ഴി​യു​ന്ന​ത് ഭീ​തി​യോ​ടെ​യാ​ണ്. ചെ​റി​യ ശ​ബ്ദം കേ​ട്ടാ​ല്‍​പോ​ലും ഉ​റ​ക്കം ന​ഷ്ടമാ​കു​ന്ന അ​വ​സ്ഥ​യാ​ണ് എന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട്ടി​ല്ല​ങ്കി​ല്‍ പാ​ത​യി​ലെ പ​ഴ​യേ​രൂ​ര്‍ വ​ള​വി​ല്‍ അ​പ​ക​ട​ങ്ങ​ളും ഒ​പ്പം നി​ര​വ​ധി ജീ​വ​നു​ക​ളും പോ​ലി​യു​മെ​ന്നു നാ​ട്ടു​കാ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.