കൃ​ഷി മ​ന്ത്രി ഇ​ന്ന് ഓ​യി​ല്‍​പാ​മി​ല്‍: അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ദ്രു​ത​ഗ​തി​യി​ല്‍
Saturday, September 18, 2021 11:59 PM IST
അ​ഞ്ച​ല്‍ : സം​സ്ഥാ​ന കൃ​ഷി വ​കു​പ്പ് മ​ന്ത്രി പി ​പ്ര​സാ​ദ് ഇ​ന്ന് ഓ​യി​ല്‍​പാം ഏ​രൂ​ര്‍ എ​സ്റ്റേ​റ്റ് സ​ന്ദ​ര്‍​ശി​ക്കും. എ​സ്റ്റേ​റ്റി​ലെ എ​ണ്ണ​പ്പ​ന കാ​യ സം​സ്ക​ര​ണ ഫാ​ക്ട​റി പ്ര​വ​ര്‍​ത്ത​നം സ്തം​ഭ​നാ​വ​സ്ഥ​യി​ല്‍ എ​ന്ന മാ​ധ്യ​മ വാ​ര്‍​ത്ത​ക​ളു​ടേ​യും യൂ​ണി​യ​നു​ക​ളു​ടെ പ​രാ​തി​യു​ടേ​യും പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യി​ട്ടാ​ണ് മ​ന്ത്രി ഇ​ന്ന് ഫാ​ക്ട​റി അ​ട​ക്കം സ​ന്ദ​ര്‍​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ക. അ​തേ​സ​മ​യം മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​ന തീ​യ​തി തീ​രു​മാ​നി​ച്ച​തോ​ടെ വ​ര്‍​ഷ​ങ്ങ​ളാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ഒ​ന്നും ന​ട​ത്താ​തി​രു​ന്ന ഓ​യി​ല്‍​പാം ഫാ​ക്ട​റി​യി​ല്‍ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ ദ്രു​ത​ഗ​തി​യി​ല്‍ ന​ട​ക്കു​ക​യാ​ണി​പ്പോ​ള്‍.

ര​ണ്ടു വ​ര്‍​ഷ​മാ​യി ത​ക​രാ​റി​ലാ​യി​രു​ന്ന ബോ​യി​ല​റു​ക​ളി​ല്‍ ഒ​ന്നി​ന്‍റെ പ്ര​വ​ര്‍​ത്ത​നം വീ​ണ്ടും ആ​രം​ഭി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കാ​ന്‍ മാ​നേ​ജ​ര്‍ വി​മാ​നം മാ​ര്‍​ഗം മു​ബൈ​യി​ലേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്. ബോ​യി​ല​ർ റീ ട്യൂ​ബി​ങ്ങി​നു ആ​വ​ശ്യ​മാ​യ ഐ​ബിആ​ർ (ഇ​ന്ത്യ​ൻ ബോ​യ്ല​ർ റെ​ഗു​ലേ​ഷ​ൻ) ടൂ​ബു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് മാ​നേ​ജ​ര്‍ മും​ബൈ​യി​ലേ​ക്ക് തി​രി​ച്ച​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി ര​ണ്ടുവ​ര്‍​ഷം മു​മ്പ് ഇ​ള​ക്കി മാ​റ്റി​യ ബോ​യി​ല​ര്‍, സ്റ്റാ​‍​ന്‍റ് ബൈ ​ബോ​യി​ല​ര്‍ അ​മി​ത ലോ​ഡി​ല്‍ ദി​നം പ്ര​തി ത​ക​രാ​റി​ലാ​കു​ന്ന​തും ഇ​തു​മൂ​ലം ഫാ​ക്ട​റി പ്ര​വ​ര്‍​ത്ത​നം പ്ര​തി​സ​ന്ധി​യി​ല്‍ എ​ത്തി​യ​തും ആ​ദ്യം പു​റ​ത്തു​കൊ​ണ്ടു വ​ന്ന​ത് ദീ​പി​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ഐ​എ​ന്‍​ടി​യു​സി, സി​ഐ​ടി​യു, ജെ​ഡി​എ​സ് അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ള്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ക​യും, മാ​നേ​ജ്മെ​ന്‍റി​ന് നി​വേ​ദ​നം ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. മാ​ധ്യ​മ വാ​ര്‍​ത്ത​ക​ള്‍ എ​ത്തി​യ​തോ​ടെ സ്ഥ​ലം എം​എ​ല്‍​എ പി.​എ​സ് സു​പാ​ല്‍ ഫാ​ക്ട​റി​യി​ല്‍ നേ​രി​ട്ട് എ​ത്തു​ക​യും ഇ​ത്ത​ര​ത്തി​ല്‍ മു​ന്നോ​ട്ടു പോ​യാ​ല്‍ ഓ​യി​ല്‍​പാം പ്ര​വ​ര്‍​ത്ത​നം സ്തം​ഭി​ക്കു​മെ​ന്ന വി​വ​രം കൃ​ഷി​വ​കു​പ്പി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ അ​ടി​യ​ന്തി​ര​മാ​യി എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. സു​പാ​ലി​ന്‍റെ ഇ​ട​പെ​ടീ​ലി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​കൂ​ടി​യാ​ണ് മ​ന്ത്രി​യു​ടെ അ​ടി​യ​ന്തി​ര സ​ന്ദ​ര്‍​ശ​നം