വ്യാപകമായി കൃഷി നശിപ്പിച്ച കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു​കൊ​ന്നു
Sunday, September 19, 2021 11:09 PM IST
അ​ഞ്ച​ല്‍ : കാ​ര്‍​ഷി​ക വി​ള​ക​ള്‍ ന​ശി​പ്പി​ക്കു​ക​യും ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ എ​ത്തി നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വ​രു​ത്തു​ക​യും ചെ​യ്യു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വ​നം വ​കു​പ്പ് വെ​ടി​വ​ച്ചു​കൊ​ന്നു. വ​നം വ​കു​പ്പ് അ​ഞ്ച​ല്‍ റേ​ഞ്ചി​ല്‍ ഉ​ള്‍​പ്പ​ടു​ന്ന അ​രി​പ്ലാ​ച്ചി പ്ര​ദേ​ശ​ത്ത് നി​ന്നും മൂ​ന്നും അ​ല​യ​മ​ണ്‍ മേ​ഖ​ല​യി​ല്‍ നി​ന്നും ഒ​ന്നും കാ​ട്ടു​പ്പ​ന്നി​ക​ളെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ഞ്ച​ല്‍ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ടി​വ​ച്ചു​കൊ​ന്ന​ത്.
ഈ ​മേ​ഖ​ല​ക​ളി​ല്‍ കാ​ട്ടു​പ്പ​ന്നി​ക​ള്‍ നി​ര​ന്ത​രം ഇ​റ​ങ്ങു​ക​യും ക​ര്‍​ഷ​ക​ര്‍​ക്ക് വ​ലി​യ നാ​ഷ​ന​ഷ്ടം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു വ​നം വ​കു​പ്പ് ന​ട​പ​ടി.
ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങി ശ​ല്യം വി​ത​യ്ക്കു​ന്ന കാ​ട്ടു​പ്പ​ന്നി​ക​ളെ വെ​ടി​വ​ച്ചു​കൊ​ല്ലാം എ​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ​നം വ​കു​പ്പ് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പ​രാ​തി​ക​ളു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ത്തരം ന​ട​പ​ടി​ക​ള്‍ തു​ട​രു​മെ​ന്ന് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ബി.​ആ​ര്‍ ജ​യ​ന്‍ പ​റ​ഞ്ഞു.