താ​ലൂ​ക്ക് രൂ​പീ​ക​ര​ണ​ത്തി​നാ​യി സ​ർ​വ​ക​ക്ഷി കൂ​ട്ടാ​യ്മ
Tuesday, September 21, 2021 11:10 PM IST
ചാ​ത്ത​ന്നൂ​ർ: താ​ലൂ​ക്ക് രൂ​പീ​ക​ര​ണ​ത്തി​നാ​യി സ​ർ​വ​ക​ക്ഷി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. ജ​ന​സം​ഖ്യ​യു​ടെ​യും വീ​ടു​ക​ളു​ടെ​യും വി​സ്തീ​ർ​ണ​ത്തി​ലും വ​ലി​യ താ​ലൂ​ക്കാ​യ കൊ​ല്ലം താ​ലൂ​ക്ക് വി​ഭ​ജി​ച്ച് ചാ​ത്ത​ന്നൂ​ർ താ​ലൂ​ക്ക് രൂ​പീ​ക​രി​ക്ക​ണം എ​ന്നാ​വ​ശ്യ​ത്തി​നു വേ​ണ്ടി മു​റ​വി​ളി കൂ​ട്ടി സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും നി​വേ​ദ​ന​വും അ​പേ​ക്ഷ​യു​മാ​യി ന​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് കാ​ൽ നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി.
താ​ലൂ​ക്ക് തു​ട​ങ്ങാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ വി​ധ സൗ​ക​ര്യ​ങ്ങ​ളും ഉ​ള്ള ചാ​ത്ത​ന്നൂ​രി​നെ കാ​ലാ​കാ​ല​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​ക​ളി​ൽ മാ​ത്രം ന​ൽ​കു​ന്ന സ്ഥി​രം വാ​ഗ്ദാ​ന​മാ​യി മാ​ത്രം ജ​ന​ങ്ങ​ൾ ക​ണ്ടു വ​രു​ന്നു. ഇ​തി​ന്‍റെ സ​ത്യാ​വ​സ്ഥ അ​ന്വേ​ഷി​ക്കാ​ൻ നേ​ച്ച​ർ പ്രൊ​ട്ട​ക്ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് കേ​ര​ള മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ആ​ദ്യ​ഘ​ട്ടം ചേ​ർ​ന്നു.
സ​ർ​വ​ക​ക്ഷി കൂ​ട്ടാ​യ്മ​യി​ൽ നി​ർ​ദി​ഷ്ട ചാ​ത്ത​ന്നൂ​ർ താ​ലൂ​ക്ക് പ​രി​ധി​യി​ലു​ള്ള എ​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ലും ക​ത്ത് ന​ൽ​കി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ്ര​മേ​യം പാ​സാ​ക്കി ന​ൽ​കി അ​ത് എം​എ​എ വ​ഴി റ​വ​ന്യു​ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ന് ന​ല്കി സ​മ്മ​ർ​ദം ചെ​ലു​ത്താ​നും സ​ർ​വ​ക​ക്ഷി നേ​താ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ആ​ക്ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
ചാ​ത്ത​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്വി​ക​സ​ന കാ​ര്യ​സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ സ​ജീ​വ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ര​വൂ​ർ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ശ്രീ​ജ, ഭൂ​ത​ക്കു​ളം പ്ര​സി​ഡ​ന്‍റ് അ​മ്മി​ണി​യ​മ്മ, നേ​ച്ച​ർ പ്രൊ​ട്ട​ക്ഷ​ൻ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​പി.​ഹ​രി​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി എ​ച്ച്.​സ​തീ​ശ് ച​ന്ദ്ര​ൻ, ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത് സം​സ്ഥാ​ന അം​ഗം ജി.​രാ​ജ​ശേ​ഖ​ര​ൻ, പ്ലാ​ക്കാ​ട് ടി​ങ്കു, മ​ണ്ണ​യം നൗ​ഷാ​ദ് ജി.​ദി​വാ​ക​ര​ൻ ബി.​സ​തീ​ശ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ താ​ഴം, ആ​ർ ര​ജ്ഞി​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.