യു​വ​തി​യു​ടെ മ​ര​ണം; ആ​രോ​പ​ണ​വു​മാ​യി ആ​ദി​വാ​സി വി​ക​സ​ന സൊ​സൈ​റ്റി
Tuesday, September 21, 2021 11:10 PM IST
പ​ത്ത​നാ​പു​രം: ആ​ദി​വാ​സി യു​വ​തി​യു​ടെ മ​ര​ണം;​ആ​രോ​പ​ണ​വു​മാ​യി ആ​ദി​വാ​സി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി. സ​ഹോ​ദ​രി​ക്കൊ​പ്പം അ​ടൂ​രി​ലെ തൊ​ഴി​ൽ സ്ഥാ​പ​ന​ത്തി​ൽ പോ​യ പെ​ൺ​കു​ട്ടി തി​രി​കെ എ​ത്തി​യ​ത് മാ​ന​സി​ക വി​ഭ്രാ​ന്തി കാ​ട്ടു​ന്ന രോ​ഗി​യാ​യി.
നി​ല​യ്ക്കാ​ത്ത ര​ക്ത​സ്രാ​വ​വു​മു​ണ്ടാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. മു​ള്ളു​മ​ല ആ​ദി​വാ​സി ഗി​രി​ജ​ൻ കോ​ള​നി​യി​ല പ​തി​നേ​ഴു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ളും സം​ഘ​ട​ന​ക​ളും രം​ഗ​ത്ത്.
പ​ത്ത​നാ​പു​രം മു​ള്ളു​മ​ല ആ​ദി​വാ​സി​ഗി​രി​ജ​ൻ കോ​ള​നി​യി​ൽ പൊ​ടി​മോ​ൻ -പ​രേ​ത​യാ​യ രാ​ധ ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ൾ 17 വ​യ​സു​കാ​രി​യാ​യ കു​ങ്കു എ​ന്ന ആ​ർ​ച്ച​യാ​ണ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​താ​യി ആ​രോ​പി​ക്കു​ന്ന​ത്. രോ​ഗ​ശ​യ്യ​യി​ലാ​യി​ട്ട് ചി​കി​ത്സ​യ്ക്കാ​യി ദു​ർ​മ​ന്ത്ര​വാ​ദ​ത്തി​നാ​യി കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി മ​രി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം. അ​ടൂ​രി​ലെ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മു​ത്ത സ​ഹോ​ദ​രി ജോ​ലി ചെ​യ്ത് വ​ന്ന​ത്.
ഒ​രാ​ഴ്ച സ​ഹോ​ദ​രി​ക്കൊ​പ്പം അ​ടൂ​രി​ലെ ജോ​ലി സ്ഥ​ല​ത്താ​യി​രു​ന്നു പെ​ൺ​കു​ട്ടി. അ​ടൂ​രി​ൽ നി​ന്ന് മൂ​ത്ത സ​ഹോ​ദ​രി​യ്ക്കാ​പ്പം വീ​ട്ടി​ലെ​ത്തി​യ പെ​ൺ​കു​ട്ടി മാ​ന​സി​ക അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു.
കു​ട്ടി​യെ മ​റ്റ് ആ​ശു​പ​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്തെ​ങ്കി​ലും ബ​ന്ധു​ക്ക​ൾ പ​ത്ത​നം​തി​ട്ട ളാ​ഹ​യി​ലു​ള്ള മ​ന്ത്ര​വാ​ദി​യെ കാ​ണി​ക്കാ​നാ​യി കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. വ​ഴി മ​ധ്യേ കൂ​ട​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വാ​ഹ​ന​ത്തി​ൽ വ​ച്ച് കു​ട്ടി​യ്ക്ക് അ​ന​ക്ക​മി​ല്ലാ​തെ വ​ന്ന​തോ​ടെ കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​താ​യാ​ണ് ബ​ന്ധു പ​റ​യു​ന്ന​ത്.
പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ല്കി. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ലേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കൂ​വെ​ന്ന് പോ​ലി​സ് പ​റ​യു​ന്നു. പെ​ൺ​കു​ട്ടി കൂ​ട്ട ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്നും, ചി​ല​രെ സം​ശ​യ​മു​ള്ള​താ​യും ദു​രൂ​ഹ​ത നി​റ​ഞ്ഞ മ​ര​ണ​ത്തി​ൽ ശാ​സ്ത്രീ​യ​വും സ​മ​ഗ്ര​വു​മാ​യ അ​ന്വ​ഷ​ണം വേ​ണ​മെ​ന്നു​മാ​ണ് ബ​ന്ധു​ക്ക​ളും ആ​ദി​വാ​സി വി​ക​സ​ന സൊ​സൈ​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് മു​ള്ളു​മ​ല, ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യാ​യ വി​ജി​ൽ ഇ​ന്ത്യാ മൂ​വ്മെ​ന്‍റ് ജി​ല്ലാ ക​ൺ​വീ​ന​ർ സ​ലി​ൽ വ​യ​ലാ​ത്ത​ല, ബ​ന്ധു​ക്ക​ളാ​യ രാ​ജ​ൻ മാ​മ്പ​ഴ​ത്ത​റ, സ​ജു സ​ത്യ​ൻ, ര​തീ​ഷ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
വ​നം വ​കു​പ്പി​ൽ വാ​ച്ച​ർ ജോ​ലി നോ​ക്കി വ​ന്ന പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യേ​യും ക​റ​വൂ​ർ ചെ​ക്ക്പോ​സ്റ്റി​ന​ടു​ത്ത് മു​ളം​കാ​ട്ടി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മാ​താ​വി​ന്‍റെ ദു​രൂ​ഹ മ​ര​ണ​ത്തെ​പ്പ​റ്റി​യു​ള്ള അ​ന്വേ​ഷ​ണ​വും എ​ങ്ങും എ​ത്തി​യി​ട്ടി​ല്ലെ​ന്നും ബ​ന്ധു​ക്ക​ളും സം​ഘ​ട​ന​ക​ളും പ​റ​യു​ന്നു.