ഉ​പ​ന്യാ​സ മ​ത്സ​ര വി​ജ​യി​ക​ള്‍​ക്ക് ജി​ല്ലാ കള​ക്ട​ര്‍ സ​മ്മാ​നം ന​ല്‍​കി
Monday, October 11, 2021 11:10 PM IST
കൊല്ലം: ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ് ഗാ​ന്ധി​പീ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ന​ട​ത്തി​യ ഉ​പ​ന്യാ​സ ര​ച​നാ മ​ത്സ​ര വി​ജ​യി​ക​ള്‍​ക്ക് ജി​ല്ലാ ക​ല​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍ സ​മ്മാ​ന​ങ്ങ​ളും സാ​ക്ഷ്യ​പ​ത്ര​വും ന​ല്‍​കി. സ്വാ​ത​ന്ത്ര്യ​സ​മ​ര കാ​ല​ഘ​ട്ട​ത്തെ​ക്കു​റി​ച്ചു​ള്ള പു​സ്ത​ക​വും ഒ​രു സാ​ഹി​ത്യ കൃ​തി​യും പി. ​ആ​ര്‍. ഡി ​പ്ര​സി​ദ്ധീ​ക​രി​ച്ച ഗാ​ന്ധി​സൂ​ക്ത​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് സ​മ്മാ​ന​മാ​യി ന​ല്‍​കി​യ​ത്.
കൊ​ട്ടി​യം ഓ​ക്‌​സി​ലി​യം സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സു​കാ​ര​ന്‍ എ​സ്. അ​ദ്വൈ​ത്, ശ്രീ​നാ​രാ​യ​ണ പ​ബ്ലി​ക് സ്‌​കൂ​ളി​ലെ ബി. ​ആ​ര്‍. ദി​യ രൂ​പ്യ, അ​ജ്മ​ല്‍ മു​ഹ​മ​ദ് എ​ന്നി​വ​രാ​യി​രു​ന്നു വി​ജ​യി​ക​ള്‍. ച​ട​ങ്ങി​ല്‍ ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ​സ്. എ​സ്. അ​രു​ണ്‍, ഗാ​ന്ധി പീ​സ് ഫൗ​ണ്ടേ​ഷ​ന്‍ സെ​ക്ര​ട്ട​റി ജി. ​ആ​ര്‍. കൃ​ഷ്ണ കു​മാ​ര്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.