എ​ക്യൂ​മെ​നി​സ​ത്തി​ന് വി​ത്തു​പാ​കി​യ​ത് വൈ​എം​സി​എ: ഡോ.​യൂ​യാ​ക്കീം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത
Tuesday, October 12, 2021 11:45 PM IST
കൊ​ട്ടാ​ര​ക്ക​ര: ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന ക​രി​ക്കം വൈ​എം​സി​എ​യു​ടെ റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വൈ​എം​സി​എ സ്ഥാ​പ​ക​ൻ സ​ർ ജോ​ർ​ജ് വി​ല്യം​സി​ന്‍റെ ഇ​രു​നൂ​റാം ജ​ന്മ​ദി​ന​ത്തി​ൽ വ​ർ​ണാ​ഭ​വും പ്രാ​ർ​ഥ​നാ​നി​ർ​ഭ​ര​വു​മാ​യ തു​ട​ക്കം. മാ​ർ​ത്തോ​മ്മ സ​ഭ കൊ​ട്ടാ​ര​ക്ക​ര - പു​ന​ലൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​യൂ​യാ​ക്കീം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ഗോ​ള​ത​ല​ത്തി​ൽ എ​ക്യൂ​മെ​നി​സ​ത്തി​ന് വി​ത്തു​പാ​കി​യ​ത് വൈ​എം​സി​എ പ്ര​സ്ഥാ​ന​മാ​ണെ​ന്നും ​പ്ര​കൃ​തി​യും മ​നു​ഷ്യ​നും ത​മ്മി​ലു​ള്ള താ​ളാ​ത്മ​ക​മാ​യ ഐ​ക്യ​ത്തി​ന് കോ​ട്ടം സം​ഭ​വി​ച്ച​താ​ണ് സ​മീ​പ​കാ​ല പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ര​ണ്ടു നൂ​റ്റാ​ണ്ടാ​യി സ​മൂ​ഹ​ത്തി​ന്‍റെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും വൈ​എം​സി​എ ചെ​യ്ത സേ​വ​ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പ്ര​സ്ഥാ​ന​ത്തെ ജ​ന​പ്രി​യ​മാ​ക്കി​യ​തെ​ന്നും വി​ശാ​ല എ​ക്യൂ​മെ​നി​സം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
പ്ര​സി​ഡ​ന്‍റ് കെ.​ഒ.​രാ​ജു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജൂ​ബി​ലി പ്രോ​ജ​ക്ടി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ജി. ​ത​ങ്ക​പ്പ​ൻ പി​ള്ള നി​ർ​വ​ഹി​ച്ചു. പാ​ല​ക്കാ​ട് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ബി. ​അ​നി​ൽ​കു​മാ​ർ ജൂ​ബി​ലി പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ കെ.​കെ. അ​ല​ക്സാ​ണ്ട​റും ചാ​രി​റ്റി വി​ത​ര​ണം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് സു​ജ സ​ജി​യും നി​ർ​വ​ഹി​ച്ചു.
സ്തോത്ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഫാ.​സാ​ജ​ൻ തോ​മ​സ്, റ​വ. ടി.​എ​സ്. ജോ​ൺ, മു​ൻ പ്ര​സി​ഡന്‍റു​മാ​രാ​യ തോ​മ​സ് ജോ​ർ​ജ്, ജേ​ക്ക​ബ് മാ​ത്യു കു​രാ​ക്കാ​ര​ൻ, സൂ​സ​മ്മ ലൂ​ക്കോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.​ ഡോ.​ഏ​ബ്ര​ഹാം ക​രി​ക്കം, മാ​ത്യു വ​ർ​ഗീ​സ്, ബാ​ബു ഉ​മ്മ​ൻ, പി.​വൈ.​തോ​മ​സ്, ഡോ.​ഏ​ബ്ര​ഹാം മാ​ത്യു, ബി​നു.​കെ.​ജോ​ൺ, പ്ര​ഫ.​പി.​കെ.​വ​ർ​ഗീ​സ്, പി.​എം.​ജി.​കു​രാ​ക്കാ​ര​ൻ, ഫി​ലി​പ്പോ​സ് തോ​മ​സ്, സ​ജി യോ​ഹ​ന്നാ​ൻ, ഹ​രി​പ്രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി ന​ട​ന്ന ജൂ​ബി​ലി വി​ളം​ബ​ര ഗ്രീ​ന​ത്തോ​ൺ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ കൊ​ട്ടാ​ര​ക്ക​ര - പു​ന​ലൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​യൂ​ഹാ​നോ​ൻ മാ​ർ തേ​വോ​ദോ​റോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്പോ​ർ​ട്ട്സ് കോം​പ​ള​ക്സ് ആന്‍റ് ക​മ്യൂ​ണി​റ്റി സെന്‍റ​ർ നി​ർ​മാ​ണം, വി​ദ്യാ​ജ്യോ​തി, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​തോ​ളം പ്രോ​ജ​ക്ടു​ക​ളാ​ണ് ജൂ​ബി​ലി വ​ർ​ഷ ക​ർ​മ​പ​ദ്ധ​തി​ക​ൾ.