അ​സ​ന്തു​ലി​ത​മാ​യ മ​ന​സു​ക​ളെ കൈ​പി​ടി​ച്ചു​യ​ർ​ത്തു​ക​യാ​ണ് സ്നേ​ഹ​തീ​രം: സാം. ​കെ. ഡാ​നി​യേ​ൽ
Wednesday, October 13, 2021 11:36 PM IST
വി​ള​ക്കു​ടി: അ​സ​ന്തു​ലി​ത​മാ​യ മ​ന​സു​ക​ളെ കൈ​പി​ടി​ച്ചു​യ​ർ​ത്തി സാ​മൂ​ഹ്യ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് സ്നേ​ഹ​തീ​രം എ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ. ഡാ​നി​യേ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
സ​മൂ​ഹ​മാ​കെ പ്ര​തി​സ​ന്ധി​ക​ൾ നി​റ​ഞ്ഞ കാ​ല​ഘ​ട്ട​ത്തി​ൽ ഒ​ട്ടേ​റേ​പേ​ർ മാ​ന​സി​കാ​രോ​ഗ്യം ന​ഷ്ട​പ്പെ​ടു​ന്ന​വ​രാ​യി മാ​റു​ന്നു. അ​ത്ത​ര​ത്തി​ലു​ള്ള​വ​രെ സം​ര​ക്ഷി​ക്കു​ന്ന​തൊ​ടൊ​പ്പം സ​മൂ​ഹ​ത്തി​ന് ത​ന്നെ വ​ലി​യ ക​രു​ത്താ​ണ് സ്നേ​ഹ​തീ​രം പോ​ലു​ള്ള കേ​ന്ദ്ര​ങ്ങ​ൾ പ്ര​ദാ​നം ചെ​യ്യു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു.
സ്നേ​ഹ​തീ​ര​ത്തി​ൽ ന​ട​ന്ന ലോ​ക​മാ​ന​സി​കാ​രോ​ഗ്യ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെയ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​ട​ങ്ങി​ൽ സി​സ്റ്റ​ർ റോ​സി​ലി​ൻ അ​ധ്യക്ഷ​യാ​യി​രു​ന്നു. എം.​അ​ജി​മോ​ഹ​ൻ, എ.​എ. വാ​ഹി​ദ്, സി​സ്റ്റ​ർ തെ​രേ​സ, സി​സ്റ്റ​ർ ജോ​ഫി എ​ന്നി​വ​ർ പ്രസംഗി​ച്ചു.