ഹി​ന്ദു​സ്ഥാ​നി സം​ഗീ​ത സം​ഗ​മം 17 ന് ​കൊ​ല്ല​ത്ത്
Wednesday, October 13, 2021 11:36 PM IST
കൊ​ല്ലം: തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ക​രു​നാ​ഗ​പ്പ​ള്ളി, മാ​വേ​ലി​ക്ക​ര, തി​രു​വ​ല്ല, കോ​ഴി​ക്കോ​ട് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലെ ബൃ​ഹ​സ്പ​തി സം​ഗീ​ത വി​ദ്യാ​പീ​ഠ​ത്തി​ലെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഹി​ന്ദു​സ്ഥാ​നി സം​ഗീ​ത സം​ഗ​മം 17 - ന് ​രാ​വി​ലെ പ​ത്തി​ന് കൊ​ല്ലം റെ​ഡ്ക്രോ​സ് ഹാ​ളി​ൽ ന​ട​ക്കും.​
ബൃ​ഹ​സ്പ​തി കൊ​ല്ലം കോ​ർ​ഡി​നേ​റ്റ​ർ അ​ജി​ലാ​ൽ അ​നു​സ്മ​ര​ണ​വും ഇ​തി​നോ​ടൊ​പ്പം സം​ഘ​ടി​പ്പി​ക്കും. സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ട​ക​ സി​നി​മാ ന​ട​ൻ കെപിഎ​സി ലീ​ലാ കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും.​ ബൃ​ഹ​സ്പ​തി സം​ഗീ​ത വി​ദ്യാ പീ​ഠം ഗു​രു സ​ബീ​ഷ് ബാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഇ​പ്ലോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡന്‍റ്‌ ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സെ​ക്ര​ട്ട​റി ക്യാ​പ്റ്റ​ൻ ക്രി​സ്‌​റ്റ​ഫ​ർ ഡി​ക്കോ​സ്റ്റ, റെ​ഡ്ക്രോ​സ് കൊ​ല്ലം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
കോ​വി​ഡ് മൂ​ലം നി​ർ​ത്തി വെ​ച്ചി​രു​ന്ന ഭ​ജ​ൻ, ഗ​സ​ൽ, ഖ​യാ​ൽ, ത​ബ​ല, ഹാ​ർ​മോ​ണി​യം ക്ളാ​സു​ക​ൾ ബൃ​ഹ​സ്പ​തി ഗു​രു സ​ബീ​ഷ്ബാ​ല തി​രി തെ​ളി​യി​ച്ചു ആ​രം​ഭി​ക്കും. തു​ട​ർ​ച്ച​യാ​യി എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും ഹി​ന്ദു​സ്ഥാ​നി സം​ഗീ​ത ക്‌​ളാ​സു​ക​ൾ ഉ​ണ്ടാ​കും.​ ഫോൺ: 9447328324, 9387676757.