മഴ: കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ജ​ന​ജീ​വി​തം സ്തം​ഭി​ച്ചു
Saturday, October 16, 2021 10:30 PM IST
അ​ഞ്ച​ല്‍ : തോ​രാ​തെ പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ല്‍ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. അ​ഞ്ച​ല്‍, തെ​ന്മ​ല, കു​ള​ത്തു​പ്പു​ഴ മേ​ഖ​ല​ക​ളി​ല്‍ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ മ​ണ്ണ് ഇ​ടി​ച്ചി​ല്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

പ്ര​ധാ​ന പാ​ത​ക​ളി​ല്‍ അ​ട​ക്കം ഗ​താ​ഗ​തം താ​റു​മാ​റാ​യി. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. അ​ഞ്ച​ല്‍ ആ​യൂ​ര്‍ പാ​ത​യി​ല്‍ പെ​രി​ങ്ങ​ള്ളൂ​ര്‍ ഭാ​ഗ​ത്ത് റോ​ഡു ഇ​ടി​ഞ്ഞു താ​ഴ്ന്ന​തി​നെ തു​ട​ര്‍​ന്ന് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ഭാ​ഗീ​ക​മാ​യി ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. പാ​ത​യി​ലൂ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര പോ​ലീ​സ് നി​രോ​ധി​ച്ചു. ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് മാ​ത്രം നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ക​ട​ത്തി വി​ടു​ന്നു​ണ്ട്.

തെ​ന്മ​ല ആ​ര്യ​ങ്കാ​വ് പാ​ത​യി​ല്‍ ഇ​ട​പ്പാ​ള​യം ഫോ​റ​സ്റ്റ് കോ​ര്‍​ട്ടേ​ഴ്സ് ഭാ​ഗ​ത്ത് മ​ണ്ണ് ഇ​ടി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ദേ​ശീ​യ പാ​ത​യി​ല്‍ ഏ​റെ നേ​രം ഗ​താ​ഗം ത​ട​സ​പ്പെ​ട്ടു. പി​ന്നീ​ട് ജെ​സി​ബി എ​ത്തി​ച്ച് മ​ണ്ണും പാ​റ​ക​ളും നീ​ക്കം ചെ​യ്താ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്. ക​ഴു​തു​രു​ട്ടി മൂ​ന്നാം ഡി​വി​ഷ​നി​ല്‍ ഉ​ണ്ടാ​യ ശ​ക്ത​മാ​യ മ​ല​വെ​ള്ള പാ​ച്ചി​ലി​ല്‍ റോ​ഡും ക​ലി​ങ്ങും അ​ട​ക്കം ത​ക​ര്‍​ന്നി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് ക​ന​ത്ത ജാ​ഗ്ര​ത നി​ര്‍​ദേ​ശ​മാ​ണ് അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

തെ​ന്മ​ല മൂ​ന്നാം വാ​ര്‍​ഡി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലും മ​ണ്ണ് ഇ​ടി​ച്ചി​ലും ഉ​ണ്ടാ​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ആ​രും ത​ന്നെ എ​ത്തി​യി​ല്ല​ന്നു ആ​രോ​പി​ച്ചു വാ​ര്‍​ഡ്‌ മെ​മ്പ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചു. ക​ന​ത്ത മ​ഴ​ക്കി​ട​യി​ലെ റോ​ഡു​പ​രോ​ധ​ത്തി​ല്‍ നി​ര​വ​ധി വാ​ഹ​ങ്ങ​ള്‍ കു​ടു​ങ്ങി.

തെ​ന്മ​ല സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ത്തി​യ പോ​ലീ​സ് വാ​ര്‍​ഡ്‌ മെ​മ്പ​ര്‍ നാ​ഗ​രാ​ജി​നെ അ​റ​സ്റ്റ് ചെ​യ്താ​ണ് ഉ​പ​രോ​ധം നീ​ക്കി​യ​ത്. തെ​ന്മ​ല കു​ള​ത്തു​പ്പു​ഴ പാ​ത​യി​ല്‍ കൂ​വ​ക്കാ​ടി​നു സ​മീ​പം മ​രം പി​ഴു​തു​വീ​ണ​തി​നെ തു​ട​ര്‍​ന്ന് മ​ണി​ക്കൂ​റു​ക​ള്‍ ഗ​താ​ഗ​തം മു​ട​ങ്ങി. പോ​ലീ​സും നാ​ട്ടു​കാ​രും അ​ഗ്നി​ശ​മ​ന​സേ​ന​യും ചേ​ര്‍​ന്ന് മ​രം മു​റി​ച്ചു നീ​ക്കി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്. മ​രം വീ​ണു വൈ​ദ്യു​തി ലൈ​നു​ക​ള്‍, പോ​സ്റ്റ്‌ എ​ന്നി​വ​യ്ക്ക് ത​ക​രാ​ര്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

തെ​ന്മ​ല പ​ര​പ്പാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഷ​ട്ട​റു​ക​ള്‍ കൂ​ടു​ത​ല്‍ ഉ​യ​ര്‍​ത്തി. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ 80 സെ.​മി ആ​യി​ട്ടാ​ണ് ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി​യ​ത്. വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 113.45 മീ​റ്റ​റാ​ണ്. 115.16 മീ​റ്റ​റാ​ണ് അ​ണ​ക്കെ​ട്ടി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി. ഇ​തു​കൊ​ണ്ട് ത​ന്നെ ഇ​ന്ന് ഷ​ട്ട​റു​ക​ള്‍ കൂ​ടു​ത​ല്‍ ഉ​യ​ര്‍​ത്തും.

ക​ല്ല​ട​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ര്‍​ക്ക് ആ​വ​ര്‍​ത്തി​ച്ചു​ള്ള ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ് അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. കു​ള​ത്തു​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ചോ​ഴി​യ​ക്കോ​ട് മി​ല്‍​പ്പാ​ല​ത്ത് വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ര്‍​ന്ന് നാ​ല് കു​ടും​ബ​ങ്ങ​ളെ ബ​ന്ധു വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി​പാ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.

ക​ല്ലു​വെ​ട്ടാം​കു​ഴി ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് തു​റ​ന്നു. പ്ര​ദേ​ശ​ത്തെ പ​ന്ത്ര​ണ്ടോ​ളം കു​ടും​ബ​ങ്ങ​ളെ ഇ​വി​ടേ​യ്ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തെ റോ​ഡി​ല്‍ വെ​ള്ളം ക​യ​റി​യ​തോ​ടെ മി​ല്‍​പ്പാ​ലം ഭാ​ഗം ഒ​റ്റ​പ്പെ​ട്ടു. ഏ​ക്ക​ര്‍ ക​ണ​ക്കി​ന് കൃ​ഷി നാ​ശ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്.