കൊ​ട്ടി​യ​ത്ത് മൊ​ബി​ലി​റ്റി ഹ​ബ് സ്ഥാ​പി​ക്ക​ണമെന്ന് പൗ​ര​വേ​ദി വെ​ബി​നാ​ർ
Monday, October 18, 2021 11:27 PM IST
കൊ​ട്ടി​യം: ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ അ​നു​ദി​നം വ​ന്നു​പോ​കു​ന്ന കൊ​ട്ടി​യം ജം​ഗ്ഷ​ന്‍റെ വി​ക​സ​ന​ത്തി​ന് മൊ​ബി​ലി​റ്റി ഹ​ബ് ആ​വ​ശ്യ​മാ​ണെ​ന്നും, ഹ​ബ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഗ​വ​ൺ​മെ​ന്‍റിന്‍റെ ഭാ​ഗ​ത്തു​നി​ന്നും ജ​നപ്ര​തി​നി​ധി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്നും പൗ​രവേ​ദി സം​ഘ​ടി​പ്പി​ച്ച കൊ​ട്ടി​യം വി​ക​സ​ന വെ​ബി​നാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
മൊ​ബൈ​ലി​റ്റി ഹ​ബി​നു ആ​യി, നേ​ര​ത്തെ ടാ​നി​ൻ ഫാ​ക്ട​റി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തും, ഇ​പ്പോ​ൾ കാ​ട് മൂ​ടി കി​ട​ക്കു​ന്ന​തു​മാ​യ ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള 18 ഏ​ക്ക​ർ സ്ഥ​ലം ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.
മൊ​ബി​ലി​റ്റി ഹ​ബിനൊ​പ്പം സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കാ​യി കേ​ന്ദ്രീ​കൃ​ത കെ​ട്ടി​ട​വും, പ​ബ്ലി​ക് കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നും നി​ർ​മ്മി​ക്കു​വാ​നും, കേ​ന്ദ്രീ​കൃ​ത ടാ​ക്സി - ഓ​ട്ടോ പാ​ർ​ക്കിം​ഗ് സം​വി​ധാ​നം ഒ​രു​ക്കു​വാ​നും ക​ഴി​യും. മൊ​ബി​ലി​റ്റി ഹ​ബി​ലൂ​ടെ കൊ​ട്ടി​യം ജം​ഗ്ഷ​ന്‍റെ വി​ക​സ​ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഒ​രു പ​രി​ധി വ​രെ പ​രി​ഹാ​രം കാ​ണു​വാ​ൻ ക​ഴി​യും.
കൊ​ട്ടി​യ​ത്തെ ട്രാ​ഫി​ക് സി​ഗ്ന​ൽ സി​സ്റ്റം ഉ​പ​യോ​ഗ​പ്ര​ദം ആ​ക്കു​ക, യാ​ത്ര​ക്കാ​ർ​ക്കാ​യി ന​ട​പ്പാ​ത​ക​ൾ പൂ​ർ​ണ​മാ​യും സ​ജ്ജ​മാ​ക്കു​ക, മ​യ്യ​നാ​ട് റോ​ഡി​ന്‍റെ വി​ക​സ​നം അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്കു​ക, കൊ​ട്ടി​യം ജം​ഗ്ഷ​നു​മാ​യു​ള്ള ലി​ങ്ക് റോ​ഡു​ക​ൾ വി​ക​സി​പ്പി​ക്കു​ക, ക​ണ്ട​ൽ കാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ടൂ​റി​സം വി​ക​സ​നം അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്കു​ക, കൊ​ട്ടി​യം ജം​ഗ്ഷ​ന്‍റെ ശു​ചീ​ക​ര​ണ​ത്തി​നാ​യി ആ​ദി​ച്ച​ന​ല്ലൂ​ർ, മ​യ്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ ജോ​ലി​ക്കാ​രെ നി​യോ​ഗി​ക്കു​ക, കൊ​ട്ടി​യ​ത്തെ സാ​മൂ​ഹി​ക​വി​രു​ദ്ധ ശ​ല്യം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേശ​ങ്ങ​ളും വെ​ബി​നാ​റി​ൽ ഉ​ന്ന​യി​ക്ക​പ്പെ​ട്ടു.
ഈ ​വി​ഷ​യ​ങ്ങ​ൾ അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന് പൗ​ര​വേ​ദി ഭാ​ര​വാ​ഹി​ക​ൾ ഉ​റ​പ്പ് ന​ൽ​കി. ടാ​നി​ൻ ഫാ​ക്ട​റി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥ​ല​ത്ത് മൊ​ബി​ലി​റ്റി ഹ​ബ് സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൊ​ട്ടി​യം പൗ​ര​വേ​ദി നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി, ജി​ല്ല​യി​ലെ മ​ന്ത്രി​മാ​ർ, ഇ​ര​വി​പു​രം, ചാ​ത്ത​ന്നൂ​ർ, കു​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ എം​എ​ൽ​എ​മാ​ർ എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.
പൗ​ര​വേ​ദി പ്ര​സി​ഡ​ന്‍റ് കൊ​ട്ടി​യം എ​ൻ അ​ജി​ത്കു​മാ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. തൃ​ക്കോ​വി​ൽ​വ​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​ല​ജ​കു​മാ​രി, ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി​യി​ലെ എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ ത​ല​വ​ൻ ഡോ.ആ​തു​ര​ദാ​സ്, കൊ​ട്ടി​യം പ്ര​വാ​സി കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് കൊ​ട്ടി​യം അ​നി​ൽ​കു​മാ​ർ, ബാ​ബു​ൽ ഖൈ​ർ കൂ​ട്ടാ​യ്മ സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​ൻ, സെ​ക്ര​ട്ട​റി നൂ​റു​ദീ​ൻ, നി​ഷാ​ദ് ക​മ​റു​ദീ​ൻ കൊ​ട്ടി​യം എ​ന്നി​വ​രും, മ​റ്റ് സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും, പൊ​തു പ്ര​വ​ർ​ത്ത​ക​രും,പൊ​തു​ജ​ന​ങ്ങ​ളും വെ​ബി​നാ​റി​ൽ പ​ങ്കെ​ടു​ത്തു.