പ്ല​സ് വ​ൺ പ്ര​വേ​ശ​നം ആ​ശ​ങ്ക​യി​ൽ: പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു
Wednesday, October 20, 2021 11:43 PM IST
ച​വ​റ: പ്ല​സ് വ​ൺ പ്ര​വേ​ശ​നം ല​ഭി​ക്കാ​തെ ആ​ശ​ങ്ക​യി​ലാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഡ്മി​ഷ​ൻ ല​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി പി ജ​ർ​മി​യാ​സ് .
പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ന് സ​ർ​ക്കാ​ർ അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ച​വ​റ - പ​ന്മ​ന ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​വ​റ എ ​ഇ ഒ ​ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു ജ​ർ​മി​യാ​സ്.
പ​ന്മ​ന ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡന്‍റ് കോ​ഞ്ചേ​രി​ൽ ഷം​സു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​വ​റ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് ച​വ​റ ഗോ​പ​കു​മാ​ർ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ സ​ന്തോ​ഷ് തു​പ്പാ​ശ്ശേ​രി, ച​ക്ക​നാ​ൽ സ​ന​ൽ​കു​മാ​ർ, ​ജി സേ​തു​നാ​ഥ​ൻ​പി​ള്ള, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡന്‍റു​മാ​രാ​യ പൊ​ന്മ​ന നി​ശാ​ന്ത്, അ​ജ​യ​ൻ ഗാ​ന്ധി​ത​റ, പ​ന്മ​ന ബാ​ല​കൃ​ഷ്ണ​ൻ, മോ​ഹ​ൻ കോ​യി​പ്പു​റം, പി ​ഫി​ലി​പ്പ്, സി ​ആ​ർ സു​രേ​ഷ്, ച​വ​റ മ​നോ​ഹ​ര​ൻ, ശി​വ ലാ​ൽ, എ​സ്എ​ഫ് യേ​ശു​ദാ​സ​ൻ, നി​സാ​ർ ക​ല​തി​ക്കാ​ട്, ഷെ​മി, സി​ന്ധു, എം ​പ്ര​സ​ന്ന​ൻ ഉ​ണ്ണി​ത്താ​ൻ, ജോ​സ് വി​മ​ൽ​രാ​ജ്, നി​ഷാ സു​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​ഞ്ച​ല്‍: പ്ല​സ് വ​ണ്‍ സീ​റ്റ് വ​ര്‍​ദ്ധി​പ്പി​ച്ചു​കൊ​ണ്ട് ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളു​ടെ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും ആ​ശ​ങ്ക അ​ക​റ്റാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും സം​ഘ​ടി​പ്പി​ച്ചു.
കോ​ണ്‍​ഗ്ര​സ് അ​ഞ്ച​ല്‍ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഞ്ച​ല്‍ ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ലേ​ക്ക​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് പി. ​ബി. വേ​ണു​ഗോ​പാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധം കെ​പിസി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ​പിസി​സി സെ​ക്ര​ട്ട​റി സൈ​മ​ൺ അ​ല​ക്സ്‌, ഡിസിസി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​രൂ​ർ സു​ഭാ​ഷ്, ഐഎ​ൻറ്റി​യുസി ​ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​സ​ക്കീ​ർ ഹു​സൈ​ൻ, സേ​തു​നാ​ഥ്‌, ഷെ​റി​ൻ അ​ഞ്ച​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ളേ​ജ് ജം​ഗ്ഷ​നി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ന് റെം​ലി എ​സ് റാ​വു​ത്ത​ർ, റെ​ഫീ​ഖ്, പി. ​റ്റി. കൊ​ച്ചു​മ്മ​ച്ച​ൻ, പ്ലാ​വി​ള ഷെ​രീ​ഫ്, കെ. ​കെ. കു​ര്യ​ൻ, തൗ​ഫീ​ഖ്, ഹ​രി​കൃ​ഷ്ണ​ൻ, ഏ​റം സ​ന്തോ​ഷ്‌, രാ​ജീ​വ്‌ കോ​ശി, സ​ന്തോ​ഷ്‌​കു​മാ​ർ, റീ​ന ഷാ​ജ​ഹാ​ൻ, മ​ഞ്ജു അ​നൂ​പ്, വ​ലി​യ​വി​ള വേ​ണു, സ​ന്തോ​ഷ്‌ പ​ന​യം​ചേ​രി, സു​രേ​ഷ് ഇ​ട​മു​ള​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പു​ന​ലൂ​ർ : പ്ല​സ് വ​ൺ സീ​റ്റ് വി​ഷ​യ​ത്തി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തി പു​ന​ലൂ​ർ ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി.​സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ല​സ് വ​ൺ സീ​റ്റ്‌ നി​ഷേ​ധ​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സ്‌ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​ന​ലൂ​ർ എ​ഇ​ഒ ഓ​ഫീ​സി​ലേ​യ്ക്ക് പു​ന​ലൂ​ർ ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി​യ​ത്.
ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ‌ സി ​വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ ​പി സി ​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പു​ന​ലൂ​ർ മ​ധു സ​മ​രം ഉ​ത്ഘാ​ട​നം ചെ​യ്തു.
മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് വാ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​യ​താ​ണ് പ്ര​ശ്ന​മെ​ന്ന വി​ചി​ത്ര​മാ​യ മ​റു​പ​ടി​യാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ ന​ൽ​കി​യ​ത്. അ​ടി​യ​ന്തി​ര​മാ​യി പു​തി​യ പ്ല​സ് വ​ൺ ബാ​ച്ചു​ക​ൾ അ​നു​വ​ദി​ച്ചു ര​ക്ഷി​താ​ക്ക​ളു​ടെ​യും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും ആ​ശ​ങ്ക ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണ​മെ​ന്നും സ്റ്റേ​റ്റി​നെ യൂ​ണി​റ്റാ​യി ക​ണ​ക്കാ​ക്കാ​തെ ഓ​രോ താ​ലൂ​ക്കു​ക​ളെ​യും യൂ​ണി​റ്റാ​യി ക​ണ​ക്കാ​ക്കി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ച്ചു സീ​റ്റു​ക​ൾ ഇ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി അ​ധി​ക ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ തു​ട​രു​ന്ന നി​സ്സം​ഗ മ​നോ​ഭാ​വം അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും അ​ടി​യ​ന്ത​ര​മാ​യി പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും യോ​ഗം ഉ​ത്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കെ ​പി സി ​സി അം​ഗം സി ​ആ​ർ ന​ജീ​ബ്, ഡി ​സി സി ​ഭാ​ര​വാ​ഹി​ക​ളാ​യ നെ​ൽ​സ​ൺ സെ​ബാ​സ്റ്റ്യ​ൻ, കെ ​ശ​ശി​ധ​ര​ൻ, സ​ഞ്ജു ബു​ഖാ​രി, ഷെ​യ്ഖ് പ​രീ​ദ്, അ​ഡ്വ സ​ഞ്ജ​യ്‌ ഖാ​ൻ,ഷി​ബു പ​ള്ളി​തോ​പ്പി​ൽ, ജി ​ജ​യ​പ്ര​കാ​ശ്, കെ ​സു​കു​മാ​ര​ൻ, സ​ജി ജോ​ർ​ജ്, ആ​ർ അ​ജ​യ​കു​മാ​ർ, എ ​ടി ഫി​ലി​പ്പ്, ഷി​ബു കൈ​മ​ണ്ണി​ൽ, ബി​നു ശി​വ​പ്ര​സാ​ദ്, അ​ഡ്വ ജി​ഷ മു​ര​ളി, ഇ​ട​മ​ൺ ഇ​സ്മാ​യി​ൽ, കെ ​ക​ന​ക​മ്മ,ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, പോ​ഷ​ക സം​ഘ​ട​നാ നേ​താ​ക്ക​ന്മാ​ർ, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​ർ, പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ക​ൾ, പാ​ർ​ട്ടി മ​ണ്ഡ​ലം ബൂ​ത്ത്‌ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി.