ല​ഹ​രി മാ​ഫി​യ​യെ നി​യ​ന്ത്രി​ക്കാ​ൻ പ്ര​ത്യേ​ക ദൗ​ത്യസം​ഘം രൂ​പീക​രി​ക്ക​ണം: കെസിബിസി മദ്യവിരുദ്ധ സമിതി
Thursday, October 21, 2021 11:23 PM IST
കൊ​ല്ലം: സ​മാ​ന്ത​ര സ​ന്പ​ദ്ഘ​ട​ന​യും ഭീ​ക​ര ശ​ക്തി​യു​മാ​യി വ​ള​ർ​ന്നു​വ​രു​ന്ന ല​ഹ​രി​സം​ഘ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ സ​മ​ഗ്ര​മാ​യ നി​യ​മ നി​ർ​മാ​ണം ന​ട​ത്തി പ്ര​ത്യേ​ക ദൗ​ത്യ​സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണ​മെ​ന്ന് കെ​സിബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി കൊ​ല്ലം രൂ​പ​താ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
മ​ദ്യ​ത്തെ അ​തി​രു​വി​ട്ട് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും മ​യ​ക്കു​മ​രു​ന്നു വ്യാ​പ​ന​ത്തി​നെ​തി​രെ നി​സം​ഗ​ത പു​ല​ർ​ത്തു​ക​യും ചെ​യ്ത ഭ​ര​ണ​കൂ​ട ന​യ​ങ്ങ​ളാ​ണ് നി​യ​മ​സം​വി​ധാ​ന​ങ്ങ​ളെ​പോ​ലും വെ​ല്ലു​വി​ളി​ക്കാ​ൻ ല​ഹ​രി​മാ​ഫി​യയ്​ക്ക് ക​രു​ത്ത്ന​ൽ​കി​യ​തെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. അ​തി​ഭീ​ക​ര​മാ​യ ല​ഹ​രി​വി​പ​ത്തി​ലൂ​ടെ​യാ​ണ് കേ​ര​ളം ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന യാ​ഥാ​ർ​ഥ്യം പൊ​തു സ​മൂ​ഹ​വും അ​ധി​കാ​രി​ക​ളും തി​രി​ച്ച​റി​യ​ണം. അ​തി​നാ​ൽ മ​ദ്യം, മ​യ​ക്ക് മ​രു​ന്ന് തു​ട​ങ്ങി​യ ല​ഹ​രി​യു​ടെ വ്യാ​പ​നം ത​ട​യു​ന്ന​തി​നും അ​തി​ന്‍റെ പി​ന്നി​ലു​ള​ള സാ​മൂ​ഹി​ക​വി​രു​ദ്ധ ശ​ക്തി​ക​ളെ അ​മ​ർ​ച്ച ചെ​യ്യു​ന്ന​തി​നും ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സ്ക്കൂ​ൾ തു​റ​ക്കു​ന്ന​തോ​ടു​കൂ​ടി വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മാ​ക്കി സ​ജ്ജീ​വ​മാ​കു​ന്ന ല​ഹ​രി​മാ​ഫി​യാ​ക്കെ​തി​രെ അ​തീ​വ ജാ​ഗ്ര​ത​യും ശ​ക്ത​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും കൈ​ക്കൊ​ള​ളാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണം. മ​ദ്യ മ​യ​ക്കു​മ​രു​ന്ന് വി​പ​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട ് കേ​ര​ള പി​റ​വി ദി​നം ല​ഹ​രി​വി​മു​ക്ത ന​വ​കേ​ര​ള ദി​ന​മാ​യി ആ​ച​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ടി. ജെ ​ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ​മി​തി രൂ​പ​താ പ്ര​സ​ഡ​ന്‍റ് യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ.​ജെ ഡി​ക്രൂ​സ്, എം.​എ​ഫ് ബ​ർ​ഗ്ലീ​ൻ, ഇ​ഗ്നേ​ഷ്യ​സ് സെ​റാ​ഫീ​ൻ, ഇ ​എ​മേ​ഴ്സ​ണ്‍, തോ​പ്പി​ൽ ജി ​വി​ൻ​സ​ന്‍റ്, ബി​നു മൂ​താ​ക്ക​ര, എ​സ് സ്റ്റീ​ഫ​ൻ, മേ​ഴ്സി യേ​ശു​ദാ​സ്, ബി ​സെ​ബാ​സ്റ്റ്യ​ൻ, കെ ​ജി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.