ഇ​ടി​യക​ട​വ് പാ​ല​വും പു​ത്ത​നാ​റും സം​ര​ക്ഷി​ക്ക​ണം
Sunday, October 24, 2021 10:46 PM IST
കു​ണ്ട​റ: കി​ഴ​ക്കേ ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തും മ​ൺ​റോ​ത്തു​രു​ത്തുമാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഇ​ടി​യക്കട​വ് പാ​ല​വും അ​ത് വ​ഴി​യു​ള്ള പു​ത്ത​നാ​റും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി വി​ചാ​ർ വി​ഭാ​ഗ് മ​ൺ​ട്രോ​ത്തു​രു​ത്ത് മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ക​ന്നി​മേ​ൽ അ​നി​ൽ​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
1973 ൽ ​ടി കെ ​ദി​വാ​ക​ര​ൻ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ തു​റ​ന്നു കൊ​ടു​ത്ത​താ​ണ് ഇ​ടി​യ​ക്ക ട​വ് പാ​ലം. പാ ​ല​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റു​വ​ശം ക​ര​യോ​ട് ചേ​ർ​ന്ന ഭാ​ഗ​ത്ത് സം​ര​ക്ഷ​ണ​ഭി​ത്തി ഉ​റ​പ്പി​ല്ലാ​ത്ത​തി​നാ​ൽ പാ​ലം അ​പ​ക​ട​നി​ല​യി​ലാണ്. ​പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ൾ മ​ര തൈ​ക​ൾ വ​ള​ർ​ന്ന് വി​ണ്ടു​കീ​റി യി​ട്ടു​ണ്ട്.
മു​തി​ര​പ്പറ​മ്പു മു​ത​ൽ മ​ണ​ക്ക​ട​വ് കാ​യ​ൽ​തീ​രം വ​രെ​യു​ള്ള മൂ​ന്നു കി​ലോ​മീ​റ്റ​ർ ദൂ​രം വ​രു​ന്ന പു​ത്തനാ ​റി​ന് മേ​ലാ​ണ് ഇ​ടി​യക്ക​ട​വ് മ​ൺ​ട്രോ​ത്തു​രു​ത്ത് പാ​ലം സ്ഥി​തി ചെ​യ്യു​ന്ന​ത്. 3 കി​ലോ​മീ​റ്റ​ർ വ​രു​ന്ന പു​ത്ത​നാ​റിന്‍റെ തീ​ര​പ്ര​ദേ​ശ​ത്തെ തി​ട്ട​ക​ൾ ത​ക​ർ​ന്നു വൃ​ത്തി ശൂ​ന്യ​മാ​യ നി​ല​യി​ലായി​ട്ടു വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​രി​ക്കു​ന്നു.
ഇ​ടി​യക്കട​വ് പാ​ല​ത്തി​ന് പ​ടി​ഞ്ഞാ​റു​വ​ശം ക​ര​യോ​ട് ചേ​ർ​ന്ന ഭാ​ഗ​ത്ത് സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടിയും ​പു​ത്ത​നാ​റിന്‍റെ ​ഇ​രു​ക​ര​ക​ളും പാ​റ കെട്ടി ബ​ല​പ്പെ​ടു​ത്തി​യും സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.