ജാ​മ്യം നേ​ടി മു​ങ്ങി ന​ട​ന്ന നൂ​റ്റി​യേ​ഴ് പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി
Monday, October 25, 2021 11:16 PM IST
കൊ​ല്ലം: ജാ​മ്യം നേ​ടി മു​ങ്ങി ന​ട​ന്ന നൂ​റ്റി​യേ​ഴ് പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ​ക്കെ​തി​രെ തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി​ഐ​ജി സ​ഞ്ജ​യ്കു​മാ​ർ പ്ര​ഖ്യാ​പി​ച്ച സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ആ​ദ്യ ദി​ന​മാ​യ ഇന്നലെ 107 കേ​സു​ക​ളി​ലെ വാ​റ​ണ്ട് പ്ര​തി​ക​ളെ ക​രു​നാ​ഗ​പ്പ​ള​ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ക​രു​നാ​ഗ​പ്പ​ള​ളി ഇ​ൻ​സ്പെ​ക്ട​ർ ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത് പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി മു​ത​ലു​ള​ള ഓ​പ്പ​റേ​ഷ​നി​ലൂ​ടെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​രു​നാ​ഗ​പ്പ​ള​ളി എ​സി​പി ഷൈ​നു​തോ​മ​സി​നാ​യി​രു​ന്നു മേ​ൽ നോ​ട്ട ചു​മ​ത​ല.
വി​വി​ധ കോ​ട​തി​ക​ളി​ൽ നി​ന്നും ജാ​മ്യം നേ​ടി ഒ​ളി​വി​ൽ ആ​യി​രു​ന്ന വ​ധ​ശ്ര​മം, ക​വ​ർ​ച്ച, മോ​ഷ​ണം മ​റ്റ് ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ മു​ത​ൽ പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മു​ള​ള കേ​സു​ക​ൾ വ​രെ ഉ​ൾ​പ്പെ​ട്ട് ജാ​മ്യം എ​ടു​ക്കാ​തെ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​രും ജാ​മ്യം എ​ടു​ത്ത ശേ​ഷം മു​ങ്ങി​യ​വ​രു​മാ​യ പ്ര​തി​ക​ളെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
ഇ​വ​രെ ബ​ന്ധ​പ്പെ​ട്ട കോ​ട​തി​ക​ളി​ൽ ഹാ​ജ​രാ​ക്കി നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഇ​തോ​ടൊ​പ്പം വി​വി​ധ കോ​ട​തി​ക​ളി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ലും ഇ​രു​നൂ​റോ​ളം പേ​ർ പി​ഴ ഒ​ടു​ക്കി കേ​സു​ക​ൾ അ​വ​സാ​നി​പ്പി​ച്ചു.
സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി സ്ഥി​രം കു​റ്റ​വാ​ളി​ക​ളാ​യ 10 പേ​ർ​ക്കെ​തി​രെ 107 സി​ആ​ർ​പി​സി പ്ര​കാ​രം ന​ല്ല​ന​ട​പ്പി​ന് ബോ​ണ്ട് വ​യ്ക്കു​ന്ന​തി​നാ​യി സ​ബ് ഡി​വി​ഷ​ൻ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി ന​ട​പ​ടി സ്വീ​ക​രി​ച്ചു. കൂ​ടാ​തെ സ്ഥി​രം കു​റ്റ​വാ​ളി​ക​ളാ​യ മ​റ്റ് നാ​ല് പേ​ർ​ക്കെ​തി​രെ റൗ​ഡി ഹി​സ്റ്റ​റി ഷീ​റ്റ് സ്റ്റേ​ഷ​നി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ ആ​കെ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ​ക്കെ​തി​രെ​യു​ള​ള സ്പെ​ഷ​ൽ ഡ്രൈ​വി​ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നാ​രാ​യ​ണ​ൻ ആ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നു​ള​ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട ്.
എ​സ്‌​ഐ മാ​രാ​യ വി​നോ​ദ് കു​മാ​ർ, ജ​യ​ശ​ങ്ക​ർ, മ​നോ​ജ്, എ​എ​സ്‌​ഐ​മാ​രാ​യ ഷാ​ജി​മോ​ൻ.​എ​ച്ച്, ന​ന്ദ​കു​മാ​ർ, കെ​സി​പി​ഓ​മാ​രാ​യ അ​ഖി​ൽ​രാ​ജ്, സ​ന്തോ​ഷ്കു​മാ​ർ, മ​നോ​ജ്, ശ്രീ​കാ​ന്ത് എ​ന്നി​വ​രാ​ണ് ഇ​ൻ​സ്പെ​ക്ട​ർ​ക്കൊ​പ്പം പ​രി​ശോ​ധ​ന​ക​ളി​ൽ പ​ങ്കെ​ടു​ത്ത​ത്.