എം​സി റോ​ഡി​ൽ അ​പ​ക​ട പ​ര​മ്പ​ര; മൂ​ന്നു വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു
Tuesday, October 26, 2021 11:20 PM IST
കൊ​ട്ടാ​ര​ക്ക​ര: എം​സി റോ​ഡി​ൽ അ​പ​ക​ട​പ​ര​മ്പ​ര. മൂ​ന്ന് വാ​ഹ​നാ​പ​ക​ട​ങ്ങ​ളാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യും പ​ക​ലു​മാ​യി എം​സി റോ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന​ത്.

വാ​ള​കം എം​എ​ൽ​എ മു​ക്കി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വ​യ​ലി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​യി. രാ​വി​ലെ 10 ഓ​ടെ​യാ​ണ് സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ർ എം​എ​ൽ​എ മു​ക്കി​നു സ​മീ​പ​മു​ള്ള വ​ള​വി​ലാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് വ​യ​ലി​ലേ​ക്ക് മ​റി​ഞ്ഞ​ത്. എ​തി​രേ വ​ന്ന കെ ​എ​സ് ആ​ർ റ്റി ​സി ബ​സി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ചു മാ​റ്റി​യ​പ്പോ​ഴാ​ണ് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​ത്. കാ​ർ അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പി​ഞ്ചു കു​ട്ടി​യ​ട​ക്കം കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​ല് പേ​രെ നാ​ട്ടു​കാ​ർ കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പോ​ലീ​സെ​ത്തി ക്രെ​യി​നു​പ​യോ​ഗി​ച്ച് കാ​ർ ക​ര​ക്കു ക​യ​റ്റി.

ക​ല​യ​പു​ര​ത്തി​നു സ​മീ​പം കാ​ർ പി​ക്ക​പ് വാ​നി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ടൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ത്ര​ണം വി​ട്ട് പി​ക്ക​പ് വാ​നി​ന്‍റെ പി​ന്നി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പി​ക്ക​പ് വാ​ൻ റോ​ഡി​ലേ​ക്കു മ​റി​ഞ്ഞു. വാ​നി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​ർ​ക്കും കാ​ർ യാ​ത്രി​ക​രി​ലൊ​രാ​ൾ​ക്കും പ​രി​ക്ക് പ​റ്റി. ഇ​വ​രെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​റി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ട​യ​ർ പ​ഞ്ച​റാ​യ​താ​ണ് നി​യ​ന്ത്ര​ണം വി​ടാ​ൻ കാ​ര​ണ​മെ​ന്ന് അ​നു​മാ​നി​ക്കു​ന്നു.

സോ​ളാ​ർ ലൈ​റ്റി​ന്‍റെ പോ​സ്റ്റി​ലി​ടി​ച്ചാ​ണ് കാ​ർ നി​ന്ന​ത്. ചൊ​വാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​ന് ഇ​ഞ്ച​ക്കാ​ട്ട് ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചും അ​പ​ക​ട​മു​ണ്ടാ​യി. ബൈ​ക്ക് യാ​ത്രി​ക​നാ​യ പെ​രു​മ്പു​ഴ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കൊ​ല്ല​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​ല​ധി​ക​മാ​യി എം​സി റോ​ഡി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​ണ്. 20 -ല​ധി​കം വാ​ഹ​നാ​പ​ക​ട​ങ്ങ​ളും മൂ​ന്നു മ​ര​ണ​ങ്ങ​ളും ഈ ​കാ​ല​യ​ള​വി​ലു​ണ്ടാ​യി. എം ​സി റോ​ഡി​ൽ ആ​യൂ​രി​നും ഏ​നാ​ത്തി​നു​മി​ട​യി​ൽ സ്ഥി​രം അ​പ​ക​ട​മേ​ഖ​ല​ക​ളു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ലൊ​ന്നും അ​പ​ക​ട സൂ​ച​നാ ബോ​ർ​ഡു​ക​ളോ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളോ ഇ​ല്ല. തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്താ​ത്ത​തു മൂ​ലം റോ​ഡി​ന്‍റെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും രാ​ത്രി കാ​ല​ത്ത് വെ​ളി​ച്ച​മി​ല്ല.

എം​സി റോ​ഡ് ന​വീ​ക​ര​ണ​ത്തി​നു ശേ​ഷ​മാ​ണ് അ​പ​ക​ട​ങ്ങ​ളു​ടെ തോ​തു വ​ർ​ധി​ച്ച​ത്. പോ​ലീ​സും റോ​ഡു​സു​ര​ക്ഷാ ക​മ്മീ​ഷ​നും ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. നി​ല​മേ​ൽ മു​ത​ൽ ചെ​ങ്ങ​ന്നൂ​ർ വ​രെ എം​സി റോ​ഡി​ൽ സു​ര​ക്ഷാ ഇ​ട​നാ​ഴി പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി​യി​രു​ന്നു. ഈ ​ഇ​ട​നാ​ഴി​യി​ലാ​ണ് ഒ​രു ദി​വ​സ​വും ഒ​ഴി​യാ​തെ ഇ​പ്പോ​ൾ അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​ത്.