കൊ​ട്ടാ​ര​ക്ക​ര​യി​ൽ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ തീ​പി​ടി​ത്തം
Tuesday, October 26, 2021 11:20 PM IST
കൊ​ട്ടാ​ര​ക്ക​ര: വാ​ള​ക​ത്ത് ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി. കെ​എ​ൽ​എം ഫി​നാ​ൻ​സി​ന്‍റെ വാ​ള​കം ബ്രാ​ഞ്ചി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. ജീ​വ​ന​ക്കാ​രെ​ത്തി ജോ​ലി​യാ​രം​ഭി​ച്ച​പ്പോ​ഴാ​ണ് കം​പ്യൂ​ട്ട​ർ റൂ​മി​ൽ നി​ന്നും പു​ക​യു​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. ജീ​വ​ന​ക്കാ​ർ ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തു നി​ന്നും വെ​ള്ള​മെ​ത്തി​ച്ച് തീ ​അ​ണ​ച്ചു. കം​പ്യൂ​ട്ട​റു​ക​ളും ഫ​ർ​ണീ​ച്ച​റു​ക​ളും ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്. കൊ​ട്ടാ​ര​ക്ക​ര നി​ന്നും ഫ​യ​ർ​ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.
വൈ​ദ്യു​തി ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് അ​നു​മാ​നി​ക്കു​ന്നു. മൂ​ന്നു ദി​വ​സ​മാ​യി കെ​ട്ടി​ട​ത്തി​ൽ വൈ​ദ്യു​തി ത​ക​രാ​റു​ണ്ടാ​യി​രു​ന്ന​താ​യി കെ​ട്ടി​ട ഉ​ട​മ പ​റ​ഞ്ഞു.