പി ​കെ​എ​സ് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഇ​ന്ന്
Tuesday, October 26, 2021 11:20 PM IST
പു​ന​ലൂ​ർ: ഭീ​മ കൊ​റേ​ഗാ​വ് കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത് വി​ചാ​ര​ണ കൂ​ടാ​തെ ജ​യി​ലി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ, എ​ഴു​ത്തു​കാ​ർ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​രെ മോ​ചി​പ്പി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ദ​ളി​ത​രോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തു​ട​നീ​ളം പ​ട്ടി​ക​ജാ​തി ക്ഷേ​മ​സ​മി​തി പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കും.
ഏ​രി​യാ കേ​ന്ദ്ര​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ആ​റു​വ​രെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത് . കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വേ​ണം പ്ര​വ​ർ​ത്ത​ക​ർ കൂ​ട്ടാ​യ്മ​യി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​തെ​ന്ന് പി ​കെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​സ് അ​ജ​യ​കു​മാ​റും സെ​ക്ര​ട്ട​റി കെ ​സോ​മ​പ്ര​സാ​ദ് എം​പി​യും അ​റി​യി​ച്ചു.