സി​പി​എം കു​ണ്ട​റ ഏ​രി​യ സ​മ്മേ​ള​നം മൂ​ന്നു മു​ത​ൽ മു​ള​വ​ന​യി​ൽ
Sunday, November 28, 2021 11:05 PM IST
കു​ണ്ട​റ: സി​പി​എം കു​ണ്ട​റ ഏ​രി​യ സ​മ്മേ​ള​നം ഡി​സം​ബ​ർ മൂ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ മു​ള​വ​ന പ​വി​ത്രം ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​മെ​ന്ന് സി​പി​എം കു​ണ്ട​റ ഏ​രി​യ സെ​ക്ര​ട്ട​റി എ​സ് എ​ൽ സ​ജി​കു​മാ​ർ അ​റി​യി​ച്ചു.
ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ചി​റ്റു​മ​ലl​യി​ൽ കേ​ര​ളീ​യ ന​വോ​ഥാ​ന​വും ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ പി ​കെ ഗോ​പ​ൻ വി​ഷ​യ​മ​വ​ത​രി​പ്പി​ക്കും. നാ​ളെ രാ​വി​ലെ എ​ട്ടി​ന് ഏ​ഴാം കു​റ്റി ഈ ​എ​സ്ഐ ജം​ഗ്ഷ​നി​ൽ ഫൈ​വ് സ്ഫു ​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ഇ​ള​ന്പ​ള്ളൂ​ർ ഗു​രു​ദേ​വ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജ​ന​കീ​യാ​സൂ​ത്ര​ണം കാ​ൽ​നൂ​റ്റാ​ണ്ട് പി​ന്നി​ടു​മ്പോ​ൾ എ​ന്ന സെ​മി​നാ​ർ എം ​നൗ​ഷാ​ദ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി ​ബാ​ൾ​ഡ്വി​ൻ മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും. എ​ൻ​എ​സ് പ്ര​സ​ന്ന​കു​മാ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. ജ​യദേ​വി മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഡി​സം​ബ​ർ ഒ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കേ​ര​ള​പു​ര​ത്ത് ന​ട​ക്കു​ന്ന മ​ല​ബാ​ർ​ക​ലാ​പം സാ​മൂ​ഹി​ക പ​ശ്ചാ​ത്ത​ലം എ​ന്ന സെ​മി​നാ​ർ കെ​ഇ​എ​ൻ കു​ഞ്ഞ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ർ. സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡി​സം​ബ​ർ മൂ​ന്നി​ന് പ​താ​ക കൊ​ടി​മ​ര ദീ​പ​ശി​ഖ ബാ​ന​ർ ജാ​ഥ​ക​ൾ ന​ട​ക്കും. ജൂ​ലി​യ​റ്റ്നെ​ൽ​സ​ൺ ആ​ർ സു​രേ​ഷ് ബാ​ബു സി ​സ​ന്തോ​ഷ് സോ​മ​ൻ പി​ള്ള എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.
നാ​ലി​ന് രാ​വി​ലെ 10ന് ​മു​ള​വ​ന പ​വി​ത്രം സെ​ന്‍റ​റി​ൽ സ​മ്മേ​ള​ന ന​ഗ​റി​ൽ മ​ഹി​ള അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മെ​ഗാ തി​രു​വാ​തി​ര യു​ണ്ടാ​കും. തു​ട​ർ​ന്ന് ചേ​രു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം സി​പി​എം ആ​ക്ടി​ങ് സെ​ക്ര​ട്ട​റി എ ​വി​ജ​യ​രാ​ഘ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡി​സം​ബ​ർ അ​ഞ്ചി​ന് സ​മ്മേ​ള​ന പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കും.