ആം​ബു​ല​ൻ​സ് ഡ്രൈ​വർ​മാ​രു​ടെ സം​ഘ​ട്ട​നം: മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ
Tuesday, November 30, 2021 10:59 PM IST
കൊ​ട്ടാ​ര​ക്ക​ര: സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ ആം​ബു​ല​ൻ​സ് മാ​ഫി​യ സം​ഘ​ങ്ങ​ൾ ഏ​റ്റു​മു​ട്ടു​ക​യും ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലെ മു​ഖ്യ​പ്ര​തി​യെ അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റു ചെ​യ്തു. കൊ​ട്ടാ​ര​ക്ക​ര മു​സ്ലീം സ്ട്രീ​റ്റ് ശാ​സ്താം​മു​ക​ൾ ല​ക്ഷം വീ​ടു കോ​ള​നി​യി​ൽ സ​ജു​മോ​ൻ (ഷി​യാ​സ് - 35 ) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​ സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്നു ഇ​യാ​ൾ.
സ​ജു​മോ​ൻ ഓ​ടി​ച്ചി​രു​ന്ന വ്യാ​ജ എ​ഞ്ചി​ൻ​ന​മ്പ​രി​ലു​ള്ള ആം​ബു​ല​ൻ​സി​ന്‍റെ വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ​ക്ക് ചോ​ർ​ത്തി ന​ൽ​കു​മെ​ന്ന ധാ​ര​ണ​യി​ലാ​ണ് സം​ഘ​ർ​ഷ​വും കൊ​ല​പാ​ത​ക​വും ന​ട​ന്ന​ത്.​ ആ​ദ്യം കു​ന്നി​ക്കോ​ട്ടു​ണ്ടാ​യ സം​ഘ​ട്ട​ന​ത്തി​നു ശേ​ഷം അ​നു​ര​ഞ്ജന ച​ർ​ച്ച​ക്കാ​യി എ​തി​ർ​വി​ഭാ​ഗ​ത്തെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തേ​ക്ക് വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു.
അ​വി​ടെ വെ​ച്ച് പ്ര​തി​യും സം​ഘാം​ഗ​ങ്ങ​ളു ം ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച ശേ​ഷം മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​തി​ർ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു. ഇ​തി​ൽ കു​ന്നി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ രാ​ഹു​ൽ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.​ സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി മാ​റി മാ​റി താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ക​ട​മ്പ​നാ​ട്ടു നി​ന്നു​മാ​ണ് ഇ​യാ​ളെ റൂ​റ​ൽ എ​സ്പി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് ടീം ​പി​ടി​കൂ​ടി​യ​ത്.​ തി​രു​വ​ന​ന്ത​പു​ര​ത്ത് ജൂ​വ​ല​റി സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.
കൊ​ട്ടാ​ര​ക്ക​ര ഡിവൈഎ​സ്പി സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​ച്ച്​ഒ ജോ​സ​ഫ് ലി​യോ​ൺ, എ​സ്ഐ മാ​രാ​യ ദീ​പു, ഡാ​ൻ​സാ​ഫ് എ​സ്​ഐ ബി​ജു പി ​കോ​ശി, അ​നി​കു​മാ​ർ, അ​ജ​യ​കു​മാ​ർ, എ​എ​സ്​ഐ രാ​ധാ​കൃ​ഷ്ണ​പി​ള്ള, സി​പി​ഒ​മാ​രാ​യ ബി​ജോ. എ, ​മ​ഹേ​ഷ് മോ​ഹ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.