തകർന്ന റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു
Wednesday, December 1, 2021 10:57 PM IST
കൊ​ട്ടാ​ര​ക്ക​ര: ത​ക​ർ​ന്ന റോ​ഡി​ൽ വാ​ഴ വെ​ച്ചും ഉ​പ​രോ​ധ​മേ​ർ​പ്പെ​ടു​ത്തി​യും കോ​ൺ​ഗ്ര​സ് സ​മ​രം. കൊ​ട്ടാ​ര​ക്ക​ര - പു​ത്തൂ​ർ റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു കോ​ൺ​ഗ്ര​സും യൂ​ത്ത് കോ​ൺ​ഗ്ര​സും ചേ​ർ​ന്ന് സ​മ​രം ന​ട​ത്തി​യ​ത്. ​പ്ര​തി​ഷേ​ധ സ​മ​രം കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡന്‍റ് കെ.​ജി. അ​ല​ക്സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൊ​ട്ടാ​ര​ക്ക​ര മു​സ്ലീം സ്ട്രീ​റ്റ് ഭാ​ഗ​ത്ത് ത​ക​ർ​ന്ന റോ​ഡി​ൽ വാ​ഴ ന​ട്ട​തി​നു ശേ​ഷ​മാ​യി​രു​ന്നു ഉ​പ​രോ​ധ​മേ​ർ​പ്പെ​ടു​ത്തി​യ​ത്.​ ഇ​വി​ടെ അ​ര കി​ലോ​മീ​റ്റ​റി​ല​ധി​കം ഭാ​ഗ​ത്ത് റോ​ഡ് ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി കി​ട​ക്കു​ക​യാ​ണ്.​

വാ​ഹ​ന​ങ്ങ​ർ കു​ഴി​ക​ളി​ൽ വീ​ണ് അ​പ​ക​ട​മു​ണ്ടാ​കു​ന്ന​ത് പ​തി​വാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​രാ​യ നി​ര​വ​ധി പേ​രാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ടി​ട്ടു​ള്ള​ത്.​ മ​ഴ​യ​ത്ത് കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​യു​മ്പോ​ൾ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കും. അ​പ​ക​ട​ങ്ങ​ളി​ൽ പെ​ടു​ന്ന​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ ചെ​യ്തു വ​രു​ന്ന​തെ​ന്ന് നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും പ​റ​യു​ന്നു.

ആ​ധു​നി​ക രീ​തി​യി​ൽ റോ​ഡു ന​വീ​ക​രി​ക്കാ​ൻ കി​ഫ്ബി​യി​ൽ നി​ന്നും ഇ​രു​പ​ത്തി​​ര​ണ്ടു കോ​ടി രൂ​പ ഈ ​റോ​ഡി​നാ​യി അ​നു​വ​ദി​ച്ചി​രു​ന്നു. മൂ​ന്നു വ​ർ​ഷ​മാ​യി​ട്ടും പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ര​ണ്ടുഘ​ട്ട ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി.​ മൂ​ന്നാം ഘ​ട്ട ടാ​റിം​ഗ് ന​ട​ത്തി​യി​ട്ടി​ല്ല. റോ​ഡു വ​ശ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​വും ഓ​ട​ക​ളു​ടെ ന​വീ​ക​ര​ണ​വും ഇ​നി​യും അ​വ​ശേ​ഷി​ക്കു​ന്നു. ഇ​തി​നി​ട​യി​ൽ ക​രാ​റു​കാ​ര​ൻ പ​ണി ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തു.​

മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ ഇ​ട​പെ​ട്ട് പു​തി​യ ക​രാ​ർ ന​ൽ​കി ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​വ​ത്താ​യി​ല്ല. ര​ണ്ടു​വ​ട്ടം മെ​റ്റ​ലിം​ഗും ടാ​റിം​ഗും ന​ട​ത്തി​യ റോ​ഡാ​ണ് ഇ​പ്പോ​ൾ പൊ​ട്ടി​പൊ​ളി​ഞ്ഞു കി​ട​ക്കു​ന്ന​ത്.