സ്വാ​ഗ​ത സം​ഘ രൂ​പീ​ക​ര​ണ യോ​ഗം ന​ട​ന്നു
Thursday, December 2, 2021 10:46 PM IST
ച​വ​റ: കേ​ബി​ൾ ടി ​വി ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ 13-ാ മ​ത് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള​ള ജി​ല്ലാ സ​മ്മേ​ള​നം ച​വ​റ​യി​ൽ 22 ന് ​ന​ട​ക്കു​ം.
ഇ​തി​ന്‍റെ സ്വാ​ഗ​ത സം​ഘ രൂ​പീ​ക​ര​ണ യോ​ഗം ന​ട​ന്നു.​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി നി​സാ​ർ കോ​യാ​പ​റ​മ്പി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.​ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ബി​നു ശി​വ​ദാ​സ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സ​മ്മേ​ള​നം കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച്‌​കൊ​ണ്ട് പ്ര​തി​നി​ധി സ​മ്മേ​ള​നം ആ​യി ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.
ജ​ന​റ​ൽ ക​ൺ​വീ​ന​ർ ആ​യി അ​നി​ൽ മ​ണി​മ​ന്ദി​രത്തി​നെ​യും വി​വി​ധ പ്രോ​ഗ്രാം ക​മ്മി​റ്റി​ക​ളും രൂ​പീ​ക​രി​ച്ചു.​ അ​നി​ൽ മ​ണി​മ​ന്ദി​രം, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​രേ​ഷ് ബാ​ബു, മു​ര​ളി കൃ​ഷ്ണ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ്ര​ജി​ത്ത് എ​സ്.​പി​ള്ള, ജി​ല്ലാ സെ​ക്ര​ട്ട​റി സാ​ജ​ൻ, ജി​ല്ലാ ട്ര​ഷ​ർ സു​രേ​ഷ് ക​ല​യം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ ജി​ല്ലാ​ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ൾ, മേ​ഖ​ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.