ര​ജ​ത ജൂ​ബി​ലി മ​ന്ദി​രം ഉ​ദ്ഘാ​ട​നം 18 ന്
Saturday, January 15, 2022 10:41 PM IST
കൊ​ല്ലം : പു​ന​ലൂ​ർ സ​ഹ്യാ​ദ്രി റ​ബ്ബേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ര​ജ​ത ജൂ​ബി​ലി മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 18 ന് ​ചെ​മ്മ​ന്തൂ​രി​ൽ ന​ട​ക്കും.വൈ​കു​ന്നേ​രം 4.30 ന് ​ചെ​യ​ർ​മാ​ൻ കെ.​ജി.​സ​തീ​ഷ് കു​മാ​റിന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ റ​ബ​ർ ബോ​ർ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ.​കെ.​എ​ൻ. രാ​ഘ​വ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

എം.​എ. രാ​ജ​ഗോ​പാ​ൽ, ജി. ​ര​ഞ്ജി​ത്ത്, കെ.​സി. സു​രേ​ന്ദ്ര​ൻ, വി.​ഡി. ഹ​രി, എം.​ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, എ​ൻ.​ശി​വ​ൻ​പി​ള്ള, എ​ൽ. ഷീ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും,

ഈ ​സ്ഥാ​പ​ന​ത്തി​ൽ എ​ല്ലാ ഗ്രേ​ഡി​ലു​മു​ള്ള ഷീ​റ്റ് റ​ബ​റും ഒ​ട്ടു​പാ​ലും ഉ​യ​ർ​ന്ന വി​ല​യി​ൽ സം​ഭ​രി​ക്കും. കൂ​ടാ​തെ ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ കാ​ർ​ഷി​കോ​പാ​ധി​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ല​ഭ്യ​മാ​ണ്.. റ​ബ​ർ പാ​ലി​ലെ ഉ​ണ​ക്ക തൂ​ക്കം നി​ർ​ണ​യി​ക്കു​ന്ന​തി​ന് റ​ബ​ർ ബോ​ർ​ഡ് അം​ഗീ​കൃ​ത ലാ​ബും ഇ​വി​ടെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട​ന്ന് ചെ​യ​ർ​മാ​ൻ കെ.​ജി.​സ​തീ​ഷ് കു​മാ​റും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഒ. ​സാ​ബു​വും അ​റി​യി​ച്ചു.