കോ​വി​ഡ് പ​രി​ശോ​ധ​നാ മാ​ന​ദ​ണ്ഡം പു​തു​ക്കി
Saturday, January 15, 2022 10:52 PM IST
കൊല്ലം: ഒ​മി​ക്രോ​ണ്‍ വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​നാ മാ​ന​ദ​ണ്ഡം പു​തു​ക്കി ആ​രോ​ഗ്യ വ​കു​പ്പ്. രോ​ഗി​ക​ള്‍​ക്ക് ഏ​കാ​ന്ത​വാ​സം, 60ന് ​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍, മ​റ്റു രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍​ക്ക് അ​ടി​യ​ന്ത​ര പ​രി​ച​ര​ണ ക്ര​മീ​ക​ര​ണ​വും ജി​ല്ല​യി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി.

കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​നാ​യി​ല്ലെ​ങ്കി​ലും പ്ര​സ​വം ഉ​ള്‍​പ്പ​ടെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ള്‍ വൈ​കി​പ്പി​ക്കാ​ന്‍ പാ​ടി​ല്ല. പ​രി​ശോ​ധ​നാ സൗ​ക​ര്യ​ത്തി​ന്‍റെ അ​പ​ര്യാ​പ്ത​ത കാ​ര​ണ​മാ​ക്കി ഇ​ത്ത​രം കേ​സു​ക​ള്‍ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്യ​രു​ത്. ഇ​ത്ത​രം കേ​സു​ക​ളി​ല്‍ സാ​മ്പി​ള്‍ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കാ​ന്‍ ക്ര​മീ​ക​ര​ണം ന​ട​ത്ത​ണം.

ആ​ശു​പ​ത്രി​യി​ല്‍ ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​രു​ന്ന ഗ​ര്‍​ഭി​ണി​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍​ക്ക് രോ​ഗ​ല​ക്ഷ​ണ​മി​ല്ലെ​ങ്കി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മ​ല്ല. രോ​ഗി​ക​ളെ ആ​ഴ്ച​യി​ല്‍ ഒ​ന്നി​ല​ധി​കം ത​വ​ണ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കാ​നും പാ​ടി​ല്ല.

രോ​ഗ​ല​ക്ഷ​ണം പ്ര​ക​ട​മ​ല്ലാ​ത്ത​വ​ര്‍, പോ​സി​റ്റി​വ് ആ​യ​വ​രു​ടെ സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട ഹൈ​റി​സ്‌​ക്് ഗ്രൂ​പ്പി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത​വ​ര്‍, അ​ന്ത​ര്‍ സം​സ്ഥാ​ന യാ​ത്രി​ക​ര്‍, ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ന് നി​ര്‍​ദ്ദേ​ശി​ക്ക​പ്പെ​ട്ട​വ​ര്‍, കോ​വി​ഡ് ഭേ​ദ​മാ​യി ആ​ശു​പ​ത്രി​വാ​സം ക​ഴി​ഞ്ഞ​വ​ര്‍ എ​ന്നി​വ​ര്‍​ക്ക് പ​രി​ശോ​ധ​ന ആ​വ​ശ്യ​മി​ല്ല.

ചു​മ, പ​നി, തൊ​ണ്ട​വേ​ദ​ന, രു​ചി/​മ​ണം ന​ഷ്ട​മാ​യ​വ​ര്‍, ശ്വാ​സ​ത​ട​സം ഉ​ള്ള​വ​ര്‍, പോ​സി​റ്റി​വ് ആ​യ​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​മു​ള്ള ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​വ​ര്‍, 60ന് ​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍, പ്ര​മേ​ഹം, ര​ക്താ​ദി​മ​ര്‍​ദ്ദം, ക​ര​ള്‍-​വൃ​ക്ക രോ​ഗി​ക​ള്‍, വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ​വ​ര്‍/​പോ​കു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധം. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​നും സാ​നി​റ്റൈ​സ് ചെ​യ്യാ​നും എ​ല്ലാ​വ​രും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ഡി​എം​ഒ അ​ഭ്യ​ര്‍​ഥി​ച്ചു.

അ​ടി​യ​ന്ത​ര​ഘ​ട്ട ഫോ​ണ്‍ ന​മ്പ​രു​ക​ള്‍: കോ​വി​ഡ് ക​ണ്‍​ട്രോ​ള്‍ റൂം-0474 2797609, 8589015556; ​ആം​ബു​ല​ന്‍​സ് ക​ണ്‍​ട്രോ​ള്‍ റൂം- 7594040759, 7592004857 ; ​ഓ​ക്‌​സി​ജ​ന്‍ വാ​ര്‍ റൂം- 7592003857, 0474 2794007, 2794023, 2794025, 2794027, 2794021. ​കോ​വി​ഡ് മ​ര​ണ സ്ഥി​രീ​ക​ര​ണ വി​വ​രം- 7592006857.