കോ​വി​ഡ് വ്യാ​പ​നം! നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം; ലം​ഘി​ച്ചാ​ല്‍ ന​ട​പ​ടിയെന്ന് ജി​ല്ലാ ക​ള​ക്ട​ര്‍
Saturday, January 15, 2022 10:53 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ കോ​വി​ഡ് വൈ​റ​സി​ന്‍റെ വ്യാ​പ​ന​തോ​ത് ത​ട​യു​ന്ന​തി​ന് കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍​പേ​ഴ​സ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍.

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ്, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം, റ​വ​ന്യൂ തു​ട​ങ്ങി കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ​കു​പ്പു​ക​ള്‍​ക്ക് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ല​ഭ്യ​മാ​ക്ക​ണം. എ​ല്ലാ ച​ട​ങ്ങു​ക​ളും പൊ​തു പ​രി​പാ​ടി​ക​ളും കോ​വി​ഡ് ജാ​ഗ്ര​താ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. പോ​ലി​സ് മേ​ധാ​വി​ക​ളും, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​രും ഇ​ത് ഉ​റ​പ്പാ​ക്ക​ണം.

കോ​വി​ഡ് ക്ല​സ്റ്റ​റു​ക​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റെ നി​യോ​ഗി​ച്ചു. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഗ​ര്‍​ഭി​ണി​ക​ള്‍​ക്ക് വ​ര്‍​ക്ക് ഫ്രം ​ഹോം സം​വി​ധാ​നം അ​ത​ത് വ​കു​പ്പ് മേ​ധാ​വി​ക​ള്‍ അ​നു​വ​ദി​ക്ക​ണം. ഒ​മ്പ​താം ത​രം വ​രെ​യു​ള​ള ക്ലാ​സു​ക​ള്‍ 21 മു​ത​ല്‍ ര​ണ്ടാ​ഴ്ച​ത്തേ​യ്ക്ക് ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ മാ​ത്രം ന​ട​ത്തേ​ണ്ട​താ​ണ്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ക്ല​സ്റ്റ​റു​ക​ള്‍ രൂ​പ​പ്പെ​ട്ടാ​ല്‍ പ്രി​ന്‍​സി​പ്പ​ല്‍/​ഹെ​ഡ് മാ​സ്റ്റ​ര്‍ ഉ​ട​ന്‍ ത​ന്നെ 15 ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ട​ണം.

എ​ല്ലാ സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍, സ​ഹ​ക​ര​ണ, പൊ​തു​മേ​ഖ​ലാ, സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും യോ​ഗ​ങ്ങ​ളും പ​രി​പാ​ടി​ക​ളും ച​ട​ങ്ങു​ക​ളും ഓ​ണ്‍​ലൈ​നാ​യി മാ​ത്രം ന​ട​ത്തേ​ണ്ട​താ​ണ്. മൂ​ന്ന് ദി​വ​സ​ത്തെ ശ​രാ​ശ​രി ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 20 ല്‍ ​കൂ​ടു​ത​ലു​ള​ള​തി​നാ​ല്‍ എ​ല്ല സാ​മൂ​ഹ്യ, രാ​ഷ്ട്രീ​യ, മ​ത-​സാ​മു​ദാ​യി​ക പൊ​തു​പ​രി​പാ​ടി​ക​ള്‍, ഉ​ത്സ​വ​ങ്ങ​ള്‍, വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍ എ​ന്നി​വ​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം 50 പേ​രാ​യി പ​രി​മി​ത​പ്പെ​ടു​ത്തി.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 30 ല്‍ ​കൂ​ടു​ത​ലാ​യാ​ല്‍ പൊ​തു​പ​രി​പാ​ടി​ക​ള്‍ അ​നു​വ​ദി​ക്കി​ല്ല. ബാ​റു​ക​ള്‍, ക്ല​ബ്ബു​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍, റെ​സ്റ്റോ​റന്‍റു​ക​ള്‍ ഭ​ക്ഷ​ണ​ശാ​ല​ക​ള്‍, തീ​യേ​റ്റ​റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഇ​രി​പ്പി​ട ക്ര​മീ​ക​ര​ണം 50 ശ​ത​മാ​ന​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി ആ​വ​ശ്യ​മാ​യ വാ​യു​സ​ഞ്ചാ​രം ഉ​റ​പ്പാ​ക്ക​ണം.

എ​ല്ലാ ക​ട​ക​ളും ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗും വി​ല്‍​പ്പ​ന​യും പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം.മാ​ളു​ക​ളി​ല്‍ ജ​ന​ത്തി​ര​ക്ക് അ​നു​വ​ദി​ക്കി​ല്ല. 25 ച​തു​ര​ശ്ര അ​ടി​യി​ല്‍ ഒ​രാ​ളെ​ന്ന നി​ല​യി​ലാ​ണ് ഇ​വി​ടെ ക്ര​മീ​ക​രി​ക്കേ​ണ്ട​ത്. നി​യ​ന്ത്ര​ണം മ​റി​ക​ട​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ കള​ക്ട​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.