പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കും: ജി​ല്ലാ ക​ളക്ട​ര്‍
Monday, January 17, 2022 11:08 PM IST
കൊല്ലം: കോ​വി​ഡ്-​ഒ​മി​ക്രോ​ണ്‍ വ്യാ​പ​ന നി​യ​ന്ത്ര​ണ​ത്തി​നാ​യി മാ​ന​ദ​ണ്ഡ​പാ​ല​നം ഉ​റ​പ്പാ​ക്കാ​ന്‍ സു​ശ​ക്ത ന​ട​പ​ടി ജി​ല്ല​യി​ല്‍ കൈ​ക്കൊ​ള്ളു​മെ​ന്ന് ജി​ല്ലാ കള​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍. മാ​സ്‌​ക് ധാ​ര​ണം, അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം എ​ന്നി​വ സം​ബ​ന്ധി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക പ്ര​വ​ര്‍​ത്ത​ന​വും ന​ട​ത്തും. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്ക​ല്‍ ഉ​റ​പ്പാ​ക്കാ​ന്‍ താ​ലൂ​ക്ക്ത​ല​ത്തി​ല്‍ സ്‌​ക്വാ​ഡു​ക​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യെ​ന്നും ദു​ര​ന്ത​നി​വാ​ര​ണ സ​മ​തി​യു​ടെ പ്ര​ത്യേ​ക അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.
പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് സ​മ്പൂ​ര്‍​ണ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും. 15-18 പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​ര്‍​ക്ക് അ​തി​വേ​ഗം വാ​ക്‌​സി​ന്‍ ന​ല്‍​കും. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ കോ​വി​ഡ് ക്ല​സ്റ്റ​റു​ക​ള്‍ രൂ​പീ​കൃ​ത​മാ​കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​നം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കും. ടി​പിആ​ര്‍. 30 ക​ട​ന്നാ​ല്‍ പൊ​തു​പ​രി​പാ​ടി​ക​ള്‍​ക്ക് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തും.

ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ള്‍ നി​ല​വി​ല്‍ പ​ര്യാ​പ്ത​മാ​ണ്. സ്ഥി​തി​ഗ​തി വി​ല​യി​രു​ത്തി ആ​വ​ശ്യ​മാ​യ വി​പു​ലീ​ക​ര​ണം ന​ട​ത്തും. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും സൗ​ക​ര്യ​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കു​ന്ന​തി​ന് ത​യ്യാ​റെ​ടു​പ്പ് ന​ട​ത്തും. ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​ത​യും കി​ട​ക്ക​ക​ളു​ടെ എ​ണ്ണ​വും ആ​വ​ശ്യാ​നു​സ​ര​ണം വ​ര്‍​ധി​പ്പി​ക്കും. വെ​ന്‍റി​ലേ​റ്റ​ര്‍-​അ​ടി​യ​ന്ത​ര പ​രി​ച​ര​ണ യൂ​ണി​റ്റ് എ​ന്നി​വ​യും രോ​ഗ​വ്യാ​പ​ന​ത്തി​ന് ആ​നു​പാ​തി​ക​മാ​യി ഒ​രു​ക്കും. നി​ല​വി​ല്‍ ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കാ​ത്ത വി​ധ​മാ​ണ് സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍.
സ്‌​കൂ​ളു​ക​ളി​ല്‍ ക്ല​സ്റ്റ​റു​ക​ള്‍ രൂ​പ​പ്പെ​ട്ടാ​ല്‍ സ്ഥാ​പ​ന​മേ​ധാ​വി​ക​ള്‍ കൃ​ത്യ​മാ​യി അ​റി​യി​ക്ക​ണം. അ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചി​ടു​ക​യും വേ​ണം. ഗ്രാ​മ​സ​ഭ​ക​ള്‍ ഓ​ണ്‍​ലൈ​നാ​യി മാ​ത്രം ചേ​ര​ണം. ആ​രാ​ധാ​നാ​ല​യ​ങ്ങ​ളി​ലെ ച​ട​ങ്ങു​ക​ള്‍​ക്കും നി​ശ്ചി​ത എ​ണ്ണം പേ​രു​ടെ മാ​ത്രം പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്ക​ണം. ആ​ള്‍​ക്കൂ​ട്ട സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ന്‍ എ​ല്ലാ​വ​രും മു​ന്‍​കൈ​യെ​ടു​ക്ക​ണം.

ബ​സു​ക​ളി​ല്‍ ട്രി​പ്പു​ക​ളു​ടെ ഇ​ട​വേ​ള​യി​ല്‍ സാ​നി​റ്റൈ​സ് ചെ​യ്യ​ണം. തി​ര​ക്ക് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കി സ​ര്‍​വീ​സ് ന​ട​ത്ത​ണം. ഹോ​ട്ട​ലു​ക​ളി​ല്‍ 50 ശ​ത​മാ​നം പേ​ര്‍​ക്ക് മാ​ത്ര​മാ​യി ഇ​രി​പ്പി​ടം ക്ര​മീ​ക​രി​ക്ക​ണം. സി​നി​മ പ്ര​ദ​ര്‍​ശ​ന​ത്തി​നും സ​മാ​ന രീ​തി പി​ന്തു​ട​ര​ണം. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന് കു​ട്ടി​ക​ളെ സം​ഘ​ടി​പ്പി​ച്ചു​ള്ള യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്ക​ണം. അ​തി​ഥി തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ളി​ല്‍ പ​രി​ശോ​ധ​ന​യും ബോ​ധ​വ​ത്ക​ര​ണ​വും ശ​ക്തി​പ്പെ​ടു​ത്തും. മീ​ന്‍​പി​ടു​ത്ത മേ​ഖ​ല​യി​ലും ഇ​തേ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തുമെന്നും ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.

താ​ഴെ​ത്ത​ട്ടി​ലു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പ​ടെ കോ​വി​ഡ് രോ​ഗീ​പ​രി​ച​ണ​ത്തി​ന് സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സാം ​കെ. ഡാ​നി​യ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​എം ഒ ​ഡോ. ബി​ന്ദു മോ​ഹ​ന്‍ ഉ​റ​പ്പ് ന​ല്‍​കി. വാ​ക്‌​സി​നേ​ഷ​ന്‍ മി​ക​ച്ച നി​ല​യി​ല്‍ പു​രോ​ഗ​മി​ക്കു​ന്ന​താ​യും വ്യ​ക്ത​മാ​ക്കി.

മാ​സ്‌​ക്ധാ​ര​ണം ഉ​ള്‍​പ്പ​ടെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​വെ​ന്ന് സി​റ്റി പോ​ലി​സ് ക​മ്മി​ഷ​ണ​ര്‍ ടി. ​നാ​രാ​യ​ണ​നും റൂ​റ​ല്‍ എ​സ്പി കെ. ​ബി. ര​വി​യും വ്യ​ക്ത​മാ​ക്കി. ബീ​ച്ചും ബ​സ് സ്റ്റോ​പ്പു​ക​ളും പോ​ലെ തി​ര​ക്കു​ള്ള ഇ​ട​ങ്ങ​ളി​ല്‍ അ​നൗ​ണ്‍​സ്‌​മെ​ന്‍റ് ന​ട​ത്തു​മെ​ന്നും അ​റി​യി​ച്ചു.

ആ​ശു​പ​ത്രി​ക​ളി​ല്‍ ഉ​ള്‍​പ്പ​ടെ മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ വി​വി​ധ വ​കു​പ്പു​ക​ള്‍ സം​യോ​ജി​ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് എം​ഡിഎം​എ​ന്‍. സാ​ജി​താ ബീ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഓ​ക്‌​സി​ജ​ന്‍ വാ​ഹ​ന​ങ്ങ​ളും അ​ടി​യ​ന്ത​ര​ഘ​ട്ട ഉ​പ​യോ​ഗ​ത്തി​നു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത​യും ഉ​റ​പ്പാ​ക്കു​മെ​ന്ന് ആ​ര്‍ടി​ഒ ഡി. ​മ​ഹേ​ഷ് വ്യ​ക്ത​മാ​ക്കി. തി​ര​ക്കു​ള്ള വാ​ഹ​ന​ങ്ങ​ളി​ലും ബ​സ്/​ഓ​ട്ടോ സ്റ്റാ​ന്‍​ഡു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തും. ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നു​ള്ള ആ​ള്‍​ക്കൂ​ട്ടം ഒ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​റി​യി​ച്ചു. കോ​വി​ഡ്‌​വ്യാ​പ​ന തോ​ത് ക​ണ​ക്കി​ലെ​ടു​ത്ത് തു​ട​ര്‍ യോ​ഗ​ങ്ങ​ള്‍ നി​ശ്ചി​ത ഇ​ട​വേ​ള​യി​ല്‍ ന​ട​ത്തു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. വി​വി​ധ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ത്തു.