ഓ​ഡി​റ്റോ​റി​യം സ്കൂ​ളി​ന് സ​മ​ര്‍​പ്പി​ച്ചു
Saturday, January 22, 2022 11:18 PM IST
അ​ഞ്ച​ല്‍ : അ​ഞ്ച​ല്‍ ഈ​സ്റ്റ് സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച ഓഡി​റ്റോ​റി​യം സ്കൂ​ളി​ന് സ​മ​ര്‍​പ്പി​ച്ചു. സ്കൂ​ളി​ല്‍ വി​വി​ധ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ങ്ങ​ള്‍​ക്കാ​യി കി​ഫ്ബി ഫ​ണ്ടി​ല്‍ നി​ന്നും അ​നു​വ​ദി​ച്ച അ​ഞ്ച​ര കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ആ​ഡി​റ്റോ​റി​യം നി​ര്‍​മ്മി​ച്ച​ത്.

ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ ഡാ​നി​യേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ പി.​എ​സ് സു​പാ​ല്‍ എം​എ​ല്‍​എ ഓ​ണ്‍​ലൈ​ന്‍ വ​ഴി ഓ​ഡി​റ്റോ​റി​യം സ്കൂ​ളി​ന് സ​മ​ര്‍​പ്പി​ച്ചു പിടി​എ പ്ര​സി​ഡ​ന്‍റ് വി​കാ​സ് വേ​ണു, ‍ മു​ന്‍ മ​ന്ത്രി കെ ​രാ​ജു, ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​സ് ജ​യ​മോ​ഹ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധാ​ര​ജേ​ന്ദ്ര​ന്‍, അ​ഞ്ച​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ​സ് ബൈ​ജു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സ​ക്കീ​ര്‍ ഹു​സൈ​ന്‍, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ തോ​യി​ത്ത​ല മോ​ഹ​ന​ന്‍, എംപി​ടി​എ പ്ര​സി​ഡ​ന്‍റ് മി​നി മും​താ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.