പ​ന്ത്ര​ണ്ടു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച റേ​ഷ​ന്‍ വ്യാ​പാ​രി അ​റ​സ്റ്റി​ല്‍
Sunday, January 23, 2022 10:49 PM IST
അ​ഞ്ച​ല്‍ : 12 കാ​രി​യെ വീ​ട്ടി​നു​ള്ളി​ല്‍ ക​ട​ന്നു പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന പ​രാ​തി​യി​ല്‍ 75 കാ​ര​നാ​യ റേ​ഷ​ന്‍ വ്യാ​പാ​രി അ​റ​സ്റ്റി​ല്‍. ത​ടി​ക്കാ​ട് ഷി​ബു മ​ൻ​സി​ലി​ൽ സു​ബൈ​ർ റാ​വു​ത്ത​ർ ആ​ണ് അ​ഞ്ച​ല്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് വീ​ട്ടി​നു​ള്ളി​ല്‍ ക​ട​ക്കു​ക​യും പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. നി​ല​വി​ളി​ച്ചോ​ടി​യ പെ​ൺ​കു​ട്ടി വി​വ​രം അ​യ​ൽ​വാ​സി​ക​ളെ​യും ബ​ന്ധു​ക്ക​ളേ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ ചൈ​ല്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കി.

കൊ​ല്ലം ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യ​ട​ക്കം രേ​ഖ​പ്പെ​ടു​ത്തു​ക​യും വി​വ​രം അ​ഞ്ച​ല്‍ പോ​ലീ​സി​ന് കൈ​മാ​റു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​തി​നി​ടെ സു​ബൈ​ർ റാ​വു​ത്ത​ർ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യാ​ണ് പോ​ലീ​സ് ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പോ​ക്സോ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ വൈ​ദ്യ പ​രി​ശോ​ധ​ന​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.