കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും
Sunday, January 23, 2022 10:57 PM IST
കൊ​ല്ലം: ജി​ല്ല​യി​ലെ ജ​ന​ത്തി​ര​ക്കേ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​ഫ്സാ​നാ പ​ർ​വീ​ൺ.

ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ പ​രി​ധി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളി​ൽ നി​ന്നും വോ​ള​ന്‍റി​യ​ർ​മാ​രെ നി​യ​മി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

സി​വി​ൽ ഫി​ഫ​ൻ​സ്, ട്രാ​ക്ക്, എ​ഫ്സി​ഡി​പി, പോ​ലീ​സ് വോ​ള​ന്‍റി​യ​ർ, പാ​ലി​യേ​റ്റീ​വ് കെ​യ​ർ, റെ​ഡ് ക്രോ​സ് എ​ന്നീ സം​ഘ​ട​ന​ക​ളി​ൽ നി​ന്നു​ള്ള വോ​ള​ണ്ടി​യ​ർ​മാ​രെ​യാ​ണ് ഇ​തി​നാ​യി നി​യോ​ഗി​ച്ച​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അം​ഗ​ങ്ങ​ൾ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​കും.

ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ കൊ​ല്ലം ബീ​ച്ചി​ലും, മ​റ്റ് തി​ര​ക്കേ​റി​യ ഭാ​ഗ​ങ്ങ​ളി​ലും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ​ക്കൊ​പ്പം വോ​ള​ണ്ടി​യ​ർ​മാ​ർ പ്ര​വ​ർ​ത്തി​ക്കും. താ​ലൂ​ക്ക് ത​ല​ത്തി​ല്‍ റ​വ​ന്യു, പോ​ലീ​സ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം എ​ന്നീ വ​കു​പ്പു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി സ്ക്വാ​ഡു​ക​ള്‍ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു​ണ്ട്.

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ ജ​ന​ങ്ങ​ളെ ബോ​ധ​വ​ല്‍​ക്ക​രി​ക്കു​ന്ന​തി​ന് പ​ര​മാ​വ​ധി വാ​ഹ​ന​ങ്ങ​ളി​ല്‍ അ​നൗ​ൺ​സ്മെ​ന്‍റ് ന​ട​ത്തു​മെ​ന്നും ജി​ല്ലാ​ക​ള​ക്ട​ർ അ​റി​യി​ച്ചു.