കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ബാ​ല​ഗോ​പാ​ല്‍ പ​താ​ക ഉ​യ​ര്‍​ത്തും
Tuesday, January 25, 2022 10:58 PM IST
കൊ​ട്ടാ​ര​ക്ക​ര : റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ട്ടാ​ര​ക്ക​ര​യി​ൽ മ​ന്ത്രി കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ പ​താ​ക ഉ​യ​ർ​ത്തും.

മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ അ​ങ്ക​ണ​ത്തി​ൽ രാ​വി​ലെ 8.30നാ​ണ് ച​ട​ങ്ങ്. പോ​ലീ​സ്, എ​ക്സൈ​സ്, മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് എ​ന്നി​വ​രു​ടെ പ​രേ​ഡി​ന് മ​ന്ത്രി അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും. വി​വി​ധ യു​ദ്ധ​ങ്ങ​ളി​ലും ഭീ​ക​രാ​ക്ര​മ​ണ​ത്തി​ലും വീ​ര​ച​ര​മം പ്രാ​പി​ച്ച കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കി​ലെ 17 ധീ​ര​ജ​വാ​ൻ​മാ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​യി​രി​ക്കി​ല്ല.

ഇ-​ശ്രം ര​ജി​സ്‌​ട്രേ​ഷ​ന്‍

കൊല്ലം: കേ​ര​ള സം​സ്ഥാ​ന അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി സാ​മൂ​ഹ്യ സു​ര​ക്ഷാ ബോ​ര്‍​ഡി​ലെ അം​ഗ​ങ്ങ​ള്‍ എ​ല്ലാ​വ​രും ഇ-​ശ്രം ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തി​യ​തിന്‍റെ പ​ക​ര്‍​പ്പ്, അം​ഗ​ത്വ​ന​മ്പ​ര്‍, ഫോ​ണ്‍ ന​മ്പ​ര്‍ ഉ​ള്‍​പ്പെ​ടെ ഫെ​ബ്രു​വ​രി 28ന​കം ജി​ല്ലാ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക്ക​ണം.