കോ​വി​ഡ് നേ​രി​ടാ​ന്‍ ഹോ​മി​യോ​പ്പ​തി വ​കു​പ്പും
Friday, January 28, 2022 10:55 PM IST
കൊല്ലം: കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തെ നേ​രി​ടാ​ന്‍ ജി​ല്ലാ ഹോ​മി​യോ​പ്പ​തി വ​കു​പ്പും സു​സ​ജ്ജം. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തി. ഹോ​മി​യോ ഇ​മ്മ്യൂ​ണി​റ്റി ബൂ​സ്റ്റ​ര്‍ മ​രു​ന്ന് വി​ത​ര​ണം തു​ട​ങ്ങി. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലും ഇ​വ ന​ല്‍​കും. വ്യാ​പ​നം കു​റ​യു​ന്ന​ത് വ​രെ 21 ദി​വ​സം കൂ​ടു​മ്പോ​ള്‍ മ​രു​ന്ന് ആ​വ​ര്‍​ത്തി​ക്ക​ണം.

ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ല്‍ ഫീ​വ​ര്‍ സ്‌​ക്രീ​നിം​ഗ് യൂ​ണി​റ്റും ആ​രം​ഭി​ച്ചു. സേ​വ​ന​ത്തി​ന് ഇ-​സ​ഞ്ജീ​വ​നി ടെ​ലി മെ​ഡി​സി​ന്‍ സം​വി​ധാ​ന​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​സി. എ​സ്. പ്ര​ദീ​പ് അ​റി​യി​ച്ചു.