പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് സൗ​ജ​ന്യ​പ​രി​ശീ​ല​നം
Friday, May 13, 2022 11:32 PM IST
ച​വ​റ: ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ആ​ന്‍​ഡ് ക​ണ്‍​സ്ട്ര​ക്ഷ​നി​ല്‍ സ​ര്‍​ക്കാ​ര്‍ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ​യു​ള്ള പ​രി​ശീ​ല​ന പ​ദ്ധ​തി​ക​ള്‍​ക്ക് പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ആ​റു​മാ​സം കാ​ലാ​വ​ധി​യു​ള്ള അ​ഡ്വാ​ന്‍​സ്ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാം ഇ​ന്‍ ജിഐ​എ​സ്/​ജി​പി​എ​സ് പ​രി​ശീ​ല​ന​പ​രി​പാ​ടി​യി​ല്‍ ബി​ടെ​ക് സി​വി​ല്‍, ഡി​പ്ലോ​മ സി​വി​ല്‍,ബി.​എ​സ്.​സി ബി​രു​ദ​ധാ​രി​ക​ള്‍, ജോ​ഗ്ര​ഫി, ജി​യോ​ള​ജി ബി​രു​ദ​ധാ​രി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം.
മൂ​ന്ന് മാ​സം ദൈ​ര്‍​ഘ്യ​മു​ള്ള അ​ഡ്വാ​ന്‍​സ്ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാം ഇ​ന്‍ ഹൗ​സ്‌​കീ​പ്പിം​ഗി​ല്‍ എ​ട്ടാം ക്ലാ​സ് യോ​ഗ്യ​ത ഉ​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. ഇ​രു​പ​ത് സീ​റ്റു​ക​ള്‍ വീ​ത​മാ​ണ് ഉ​ള്ള​ത്. കു​ടും​ബ​ത്തി​ന്റെ മൊ​ത്ത വാ​ര്‍​ഷി​ക​വ​രു​മാ​നം അ​ഞ്ച് ല​ക്ഷം രൂ​പ​യി​ല്‍ താ​ഴെ ഉ​ള്ള​വ​ര്‍, സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍,പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ര്‍​ഗ/​ഒബി​സി വി​ഭാ​ഗ​ത്തി​ല്‍​പെ​ടു​ന്ന​വ​ര്‍, കോ​വി​ഡ് പ്ര​തി​സ​ന്ധി കാ​ര​ണം ജോ​ലി ന​ഷ്ട​മാ​യ​വ​ര്‍, ഒ​രു ര​ക്ഷി​താ​വ് മാ​ത്ര​മു​ള്ള അ​പേ​ക്ഷ​ക, ദി​വ്യാ​ങ്ക​രു​ടെ അ​മ്മ​മാ​ര്‍, വി​ധ​വ, ഒ​രു പെ​ണ്‍​കു​ട്ടി മാ​ത്ര​മു​ള്ള അ​മ്മ​മാ​ര്‍ എ​ന്നീ വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്ന​വ​ര്‍​ക്ക് ഫീ​സ് ആ​നു​കൂ​ല്യം ല​ഭി​ക്കും.
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് ആ​റു മാ​സ​ത്തേ​ക്കു​ള്ള താ​മ​സം, പ​ഠ​നം, ഭ​ക്ഷ​ണം എ​ന്നി​വ ഐ.​ഐ​ഐ​സി ഒ​രു​ക്കും. മൊ​ത്തം ഫീ​സി​ന്‍റെ 10 ശ​ത​മാ​നം തു​ക മാ​ത്രം അ​ട​ച്ചാ​ല്‍ മ​തി​യാ​കും. ഇ​തോ​ടൊ​പ്പ​മു​ള്ള ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ലെ സീ​റ്റു​ക​ളി​ല്‍ ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും അ​പേ​ക്ഷി​ക്കാം. ഇ​വ​ര്‍ മു​ഴു​വ​ന്‍ ഫീ​സും അ​ട​യ്ക്ക​ണം. അ​പേ​ക്ഷി​ക്കാ​നു​ള്ള വെ​ബ്‌​സൈ​റ്റ് www.iiic.ac.in. അ​വ​സാ​ന​തീ​യ​തി 16. ഫോ​ണ്‍ 8078980000.