അ​റ​യ്ക്ക​ൽ ചി​റ ന​വീ​ക​ര​ണം ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ
Thursday, May 19, 2022 10:21 PM IST
അ​ഞ്ച​ൽ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ആ​രം​ഭി​ച്ച അ​റ​യ്ക്ക​ൽ ഏ​ലാ ചി​റ​യു​ടെ ന​വീ​ക​ര​ണം ര​ണ്ടു വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴും എ​ങ്ങും എ​ത്തി​യി​ല്ല. 2019-20 വ​ർ​ഷ​ത്തെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ന്ത്ര​ണ്ട് ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു​കൊ​ണ്ട് തു​ട​ങ്ങി​യ പ​ദ്ധ​തി​യാ​ണ് ഇ​പ്പോ​ള്‍ പാ​തി​വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ചി​റ​യു​ടെ മൂ​ന്ന് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും മ​ഴ​വെ​ള്ള​വും മ​ണ്ണും വീ​ണ​ടി​ഞ്ഞ് ചി​റ​യു​ടെ ആ​ഴം കു​റ​യു​ക​യും ന​ശി​ക്കു​ക​യു​മാ​യി​രു​ന്നു. ചി​റ​യു​ടെ ഒ​രു വ​ശം ത​ടി​ക്കാ​ട്- പൊ​ലി​ക്കോ​ട് പാ​ത​യാ​ണ്. ഇ​വി​ടെ ഭി​ത്തി നി​ർ​മി​ച്ച് ഈ ​ഭാ​ഗം വീ​തി കൂ​ട്ടു​ന്ന​തി​നു​മാ​ണ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.

ആ​ദ്യ ഘ​ട്ട​മാ​യി മ​ൺ​വേ​ല പൂ​ർ​ത്തി​യാ​ക്കി. തു​ട​ർ​ന്ന് സം​ര​ക്ഷ​ണ​ഭി​ത്തി​ക​ൾ കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്ന പ​ണി​ക​ൾ തു​ട​ര​വേ, ക​രാ​റു​കാ​ര​നും ചു​മ​ത​ല​യു​ള്ള എൻജി​നീ​യ​റും ത​മ്മി​ൽ നി​ര്‍​മാ​ണ കാ​ര്യ​ങ്ങ​ളി​ല്‍ ത​ർ​ക്ക​മു​ണ്ടാ​കു​ക​യും പ്ര​ശ്നം പോ​ലീ​സ് കേ​സി​ലെ​ത്തു​ക​യും ചെ​യ്ത​തോ​ടെ ചി​റ​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ല​ച്ചു.

ഇ​തോ​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി പാ​ത​യി​ലി​റ​ക്കി​യി​ട്ടി​രു​ന്ന മെ​റ്റ​ലും പാ​റ​പ്പൊ​ടി​യും മാ​സ​ങ്ങ​ളോ​ളം ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കി​യി​രു​ന്നു.

നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര പ​രാ​തി​യെ തു​ട​ര്‍​ന്നും ഇ​ട​പെ​ടീ​ലു​ക​ളെ തു​ട​ര്‍​ന്നും ഏ​ക​ദേ​ശം ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷം നി​ർ​മാ​ണം പു​നഃ​രാ​രം​ഭി​ച്ചു​വെ​ങ്കി​ലും പി​ന്നീ​ട് വീ​ണ്ടും നി​ല​ച്ചു.

ഇ​തി​നി​ടെ പ​രി​സ​ര​വാ​സി​ക​ളാ​യ വ​സ്തു ഉ​ട​മ​ക​ളു​മാ​യും ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​യി. നി​ല​വി​ൽ ചി​റ​യു​ടെ ര​ണ്ട് വ​ശ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് നി​ർ​മാ​ണം ന​ട​ന്നി​ട്ടു​ള്ള​ത്. ബാ​ക്കി​യു​ള്ള പ്ര​വ ൃത്തി​ക​ള്‍ ര​ണ്ടു വ​ര്‍​ഷ​ത്തോ​ള​മാ​യി പൂ​ര്‍​ണ​മാ​യും ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ്. ന​വീ​ക​ര​ണ പ്ര​വ ൃത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​തെ വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ച് ഇ​ട​നി​ല​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മു​ഴു​വ​ന്‍ തു​ക​യും മാ​റി​യെ​ടു​ത്തി​ട്ടു​ണ്ടാ​കു​മെ​ന്നും അ​തി​നാ​ലാ​ണ് ന​വീ​ക​ര​ണം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​തെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. ഇ​നി​യും ന​വീ​ക​ര​ണം ആ​രം​ഭി​ച്ചു പൂ​ര്‍​ത്തീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ സ​മ​ര​പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.