ഓടനാവട്ടത്ത് സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​മ്പ്
Thursday, May 19, 2022 10:21 PM IST
കൊ​ട്ടാ​ര​ക്ക​ര: ഓ​ട​നാ​വ​ട്ടം ല​യ​ൺ​സ് ക്ല​ബ്, തി​രു​വ​ന​ന്ത​പു​രം ശ്രീ​നേ​ത്ര ക​ണ്ണാ​ശു​പ​ത്രി, നെ​ല്ലി​ക്കു​ന്നം അ​രീ​ക്ക​ൽ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പ് ന​ട​ത്തു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ഓ​ട​നാ​വ​ട്ടം കെആ​ർജി​പിഎം സ്‌​കൂ​ളി​ൽ ന​ട​ക്കു​ന്ന ക്യാ​മ്പ് വെ​ളി​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ.​ബി​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
എ​ല്ലാ​വി​ധ നേ​ത്ര പ​രി​ശോ​ധ​ന​ക​ളും മ​രു​ന്നും തി​മി​ര ശ​സ്ത്ര​ക്രീ​യ​യും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ആ​ദ്യം ര​ജി​സ്ട​ർ ചെ​യ്യു​ന്ന 150 പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാ​മെ​ന്ന് ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ​സ്.​മ​നോ​ഹ​ര​ൻ, സെ​ക്ര​ട്ട​റി ജെ.​ജോ​ൺ വി​ൽ​ഫ്ര​ഡ്, ഡോ.​സ്മി​ത്ത് കു​മാ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു. ഫോൺ 9447206622, 8075543054, 9645599633.

വിദ്യാർഥിനിയ്ക്ക് ലൈം​ഗി​കോ​പ​ദ്ര​വം;
ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

കൊ​ട്ടാ​ര​ക്ക​ര: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥിനി​യെ ലൈം​ഗി​ക ഉ​പ​ദ്ര​വം ചെ​യ്ത കേ​സി​ൽ ര​ണ്ടു പേ​രെ റൂ​റ​ൽ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. നെ​ടു​വ​ത്തൂ​ർ കു​റ്റി​ക്കാ​ട് ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ ബി​ന്ദു ഭ​വ​നി​ൽ വി​ന​യ​ൻ (39), വെ​ട്ടി​ക്ക​വ​ല ചി​ര​ട്ട​ക്കോ​ണം ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ രാ​ഹു​ൽ (26) എ​ന്നി​വ​രെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര റൂ​റ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കുട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള ഉ​ള്ള ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള കേ​സി​ൽ ര​ണ്ടു പ്ര​തി​ക​ളെ​യും ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാൻഡു ചെയ്തു.