പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​നം മോ​ഷ്ടി​ച്ച​യാ​ൾ പോ​ലീ​സ് പി​ടി​യി​ൽ
Sunday, May 22, 2022 11:12 PM IST
കൊ​ല്ലം: വി​ക്ടോ​റി​യ ആ​ശു​പ​ത്രി​ക്ക് സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​നം മോ​ഷ്ടി​ച്ച​യാ​ൾ ഈ​സ്റ്റ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.
ക​ല്ലു​വാ​തു​ക്ക​ൽ വ​രി​ഞ്ഞം വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പം ശ്രീ​ഭ​വ​ന​ത്തി​ൽ ബി​നു(27) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 20-ന് ​രാ​ത്രി​യി​ൽ വി​ക്ടോ​റി​യ ആ​ശു​പ​ത്രി​ക്ക് സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഹോ​ണ്ട ഡി​യോ വാ​ഹ​നം മോ​ഷ്ടി​ച്ച് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് പോ​ള​യ​ത്തോ​ട് മാ​ർ​ക്ക​റ്റി​ന​ടു​ത്ത് നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കൊ​ല്ലം എ​സി​പി ജി.​ഡി വി​ജ​യ​കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഈ​സ്റ്റ് എ​സ്എ​ച്ച്ഒ ആ​ർ ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ ബാ​ല​ച​ന്ദ്ര​ൻ, പ്ര​മോ​ദ് കു​മാ​ർ, എ​സ് സി​പി​ഒ സ​ജീ​വ്, സു​നി​ൽ തോ​മ​സ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.