ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക്: ഏരൂരിൽ തു​ട​ക്കമായി
Monday, May 23, 2022 11:11 PM IST
അ​ഞ്ച​ല്‍: സം​സ്ഥാ​ന കൃ​ഷി വ​കു​പ്പ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് എ​ന്ന പ​ദ്ധ​തി​ക്ക് ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ തു​ട​ക്ക​മാ​യി. ഏ​രൂ​ര്‍ കൃ​ഷി ഭ​വ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് റ്റി ​അ​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ പി.​എ​സ് സു​പാ​ല്‍ എം​എ​ല്‍​എ പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്ത് ത​ല പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലും കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നോ​ടൊ​പ്പം സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍, സ്കൂ​ളു​ക​ള്‍ എ​ന്നി​വ​ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്ക​ണമെ​ന്ന് സു​പാ​ല്‍ പ​റ​ഞ്ഞു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​ന്നു വി​നോ​ദ് പ്രസംഗിച്ചു. ച​ട​ങ്ങി​ല്‍ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ജി ​അ​ജി​ത്ത് ക​ര്‍​ഷ​ക പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. കൃ​ഷി വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ കെ.​എ​സ് സി​ന്ധു പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ശോ​ഭ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ വി ​രാ​ജി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ള്‍, ഏ​രൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് തു​മ്പോ​ട് ഭാ​സി, കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.