പെ​ൻ​ഷ​ൻകാ​രു​ടെ പ്ര​തി​ഷേ​ധ​ കൂ​ട്ടാ​യ്മ ഇ​ന്ന്
Monday, May 23, 2022 11:12 PM IST
കൊ​ല്ലം: കോ​വി​ഡ് കാ​ല​ത്ത് നി​ർ​ത്ത​ലാ​ക്കി​യ മു​തി​ർ​ന്ന പൗ​ര​ർ​ക്കു​ള്ള ട്രെ​യി​ൻ യാ​ത്ര​ക്കൂ​ലി ഇ​ള​വ് പു​ന​സ്ഥാ​പി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച്‌ പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ ത്വ​ത്തി​ൽ കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ന് മു​ന്നി​ൽ ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് പ്ര​തി​ഷേ​ധ​ക്കൂ​ട്ടാ​യ്‌​മ ന​ട​ത്തു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി വാ​ര്യ​ത്ത് മോ​ഹ​ൻ​കു​മാ​ർ അ​റി​യി​ച്ചു. റെ​യി​ൽ​വേ വീ​ണ്ടും ലാ​ഭ​ത്തി​ലാ​യ​പ്പോ​ൾ വി​ക​ലാം​ഗ​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും യാ​ത്ര​ക്കൂ​ലി ഇ​ള​വ് പു​ന​സ്ഥാ​പി​ച്ച​പ്പോ​ൾ മു​തി​ർ​ന്ന പൗ​ര​രെ അ​വ​ഗ​ണി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം

സി​വി​ൽ ഫോ​റം ആ​ശ്രി​ത നി​യ​മ​നം
ന​ട​പ്പി​ലാ​ക്ക​ണം: ആ​ർഎ​സ്​പി

ച​വ​റ: ഐ​ആ​ർ​ഇ സി​വി​ൽ ഫോ​റം ആ​ശ്രി​ത നി​യ​മ​നം ഉ​ട​ൻ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ആ​ർ​എ​സ്പി പു​ത്ത​ൻ കോ​വി​ൽ ബ്രാ​ഞ്ച് സ​മ്മേ​ള​നം ഐ​ആ​ർ​ഇ മാ​നേ​ജ് മെന്‍റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ അ​ത്താ​ണി​യാ​യ നാ​ഥ​ൻ​മാ​രെ ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ ക​ഷ്ട​ത​യി​ലാ​ണെ​ന്നും സ​മ്മേ​ള​ന പ്ര​മേ​യം ചൂ​ണ്ടി​കാ​ട്ടി. സ​മ്മേ​ള​നം എം ​പി. ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ ​സു​കു​മാ​ര​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഡേ​റി​യ​സ് ഡി​ക്രൂ​സ്, ജ​സ്റ്റിൻ ജോ​ൺ, സി.​പി സു​ധീ​ഷ് കു​മാ​ർ, ആ​ർ. വൈ​ശാ​ഖ്, ​ഐ. ജ​യ​ല​ക്ഷ്മി, എം.​ആ​ർ രാ​ജാ​ജി, സി​യാ​ദ്, കെ.​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .സ​മ്മേ​ള​നം സെ​ക്ര​ട്ട​റി​യാ​യി സ​ജു എ​സ് പ​നം​ത്തോ​ടി​യെ തെ​രെ​ഞ്ഞെ​ടു​ത്തു.

ശി​ല്പ​ശാ​ല നാ​ളെ

കൊല്ലം: തൃ​ക്കോ​വി​ല്‍​വ​ട്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ജി​ല്ലാ​വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വ്യ​വ​സാ​യ​സം​രം​ഭ ശി​ല്പ​ശാ​ല നാ​ളെ രാ​വി​ലെ 10.30 ന് ​മു​ഖ​ത്ത​ല ഹ​രി​ശ്രീ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​ല്‍. ജ​ല​ജ​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. സ​തീ​ഷ്‌​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​കും. സം​രം​ഭ​ക​ര്‍​ക്കാ​യു​ള്ള സ​ര്‍​ക്കാ​രിന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും സ​ര്‍​ക്കാ​ര്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍, സ​ബ്‌​സി​ഡി​ക​ള്‍ വാ​യ്പ​ക​ള്‍ എ​ന്നി​വ​യെ കു​റി​ച്ചു​ള്ള ക്ലാ​സു​ക​ളും ന​ട​ക്കും.