എ​ലി​പ്പ​നി​ക്കെ​തി​രെ ഡോ​ക്‌​സി വാ​ഗ​ണ്‍ പ​ര്യ​ട​നം
Monday, May 23, 2022 11:16 PM IST
കൊല്ലം: എ​ലി​പ്പ​നി​ക്കെ​തി​രെ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ന്‍റെ ഡോ​ക്‌​സി വാ​ഗ​ണ്‍ ജി​ല്ല​യി​ല്‍ ഒ​രാ​ഴ്ച നീ​ളു​ന്ന പ​ര്യ​ട​നം തു​ട​ങ്ങി. സി​വി​ല്‍ സ്റ്റേ​ഷ​ന്‍ അ​ങ്ക​ണ​ത്തി​ല്‍ ജി​ല്ലാ കളക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍​വീ​ണ്‍ ഫ്‌​ളാ​ഗ്ഓ​ഫ് ചെ​യ്തു. മ​ലി​ന​ജ​ല സ​മ്പ​ര്‍​ക്ക​മു​ള്ള​വ​ര്‍, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍, ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍, വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളു​മാ​യി ഇ​ട​പെ​ടു​ന്ന​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം ഡോ​ക്‌​സി​സൈ​ക്ലി​ന്‍ ഗു​ളി​ക ക​ഴി​ക്ക​ണം. സ്വ​യം​ചി​കി​ത്സ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. ജി​ല്ലാ ക​ളക്ട​റും മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രും ഡോ​ക്‌​സി​സൈ​ക്ലി​ന്‍ ഗു​ളി​ക ക​ഴി​ച്ച് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.
പു​ന​ലൂ​ര്‍, പ​ത്ത​നാ​പു​രം, അ​ഞ്ച​ല്‍, ഏ​രൂ​ര്‍ പി​റ​വ​ന്തൂ​ര്‍ ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളാ​ണ് ജി​ല്ല​യി​ലെ ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ള്‍. ക​ന്നു​കാ​ലി​ക​ള്‍, വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ മൂ​ത്ര​ത്തി​ല്‍ നി​ന്നും മ​ലി​ന​ജ​ല​ത്തി​ല്‍ നി​ന്നു​മാ​ണ് എ​ലി​പ്പ​നി പ​ക​രു​ന്ന​ത്. പ​നി, ക​ണ്ണി​ന് പു​റ​കി​ല്‍ വേ​ദ​ന, മാം​സ​പേ​ശി​ക​ള്‍​ക്ക് വേ​ദ​ന, മ​ഞ്ഞ​പ്പി​ത്തം എ​ന്നീ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ര്‍ ഡോ​ക്ട​റു​ടെ സേ​വ​നം തേ​ട​ണം. എ​ലി​പ്പ​നി ബാ​ധി​ച്ച് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ പ​രി​ശോ​ധ​ന​യി​ലൂ​ടെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യി​ല്ലാ​ത്ത​തി​നാ​ല്‍ മ​ലി​ന​ജ​ല​വു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍ ചി​കി​ത്സ​യ്ക്ക് എ​ത്തു​മ്പോ​ള്‍ ഡോ​ക്ട​റോ​ട് അ​ക്കാ​ര്യം വ്യ​ക്ത​മാ​ക്ക​ണം. രോ​ഗം തീ​വ്ര​മാ​കു​മ്പോ​ള്‍ ത​ല​ച്ചോ​റ്, ശ്വാ​സ​കോ​ശം, ഹൃ​ദ​യം എ​ന്നി​വ​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും.
ജി​ല്ല​യി​ലെ എ​ല്ലാ പി​എ​ച്ച്സി, ​എ​ഫ്എ​ച്ച് സി, ​സിഎ​ച്ച്സി, ​പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഡോ​ക്‌​സി കോ​ര്‍​ണ​ര്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ്, പു​ന​ലൂ​ര്‍, കൊ​ട്ടാ​ര​ക്ക​ര, ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ള്‍, ജി​ല്ലാ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ലാ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​നാ സം​വി​ധാ​ന​വു​മു​ണ്ട്.
ജി​ല്ലാ സ​ര്‍​വൈ​ല​ന്‍​സ് ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍. സ​ന്ധ്യ, ഡെ​പ്യൂ​ട്ടി ഡി​എം​ഒ സാ​ജ​ന്‍ മാ​ത്യു​സ്, മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍​മാ​രാ​യ ദി​ലീ​പ് ഖാ​ന്‍, എ​സ്. ശ്രീ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.