കോ​വി​ഡ് പോ​രാ​ളി​ക​ളെ ആ​ദ​രി​ച്ച് പൂ​ത​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
Friday, May 27, 2022 12:01 AM IST
കൊല്ലം: ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച്ച​വെ​ച്ച് ‘ആ​ര്‍​ദ്ര കേ​ര​ളം’ പു​ര​സ്‌​കാ​രം നേ​ടി​യ പൂ​ത​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ​യും കോ​വി​ഡ് ദ്രു​ത​ക​ര്‍​മ​സേ​ന അം​ഗ​ങ്ങ​ളേ​യും ആ​ദ​രി​ച്ചു.

പൂ​ത​ക്കു​ളം പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​ന്‍.​സ​ദാ​ന​ന്ദ​ന്‍ പി​ള്ള നി​ര്‍​വ​ഹി​ച്ചു. പൂ​ത​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​മ്മി​ണി അ​മ്മ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​യാ​യി. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി അ​ധ്യ​ക്ഷ​രാ​യ ജീ​ജാ സ​ന്തോ​ഷ്, ഡി. ​സു​രേ​ഷ് കു​മാ​ര്‍, ലൈ​ല ജോ​യ് വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​ജി. ജ​യ. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ബി​ന്‍​സി, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ ബൈ​ജു,പ​ഞ്ചാ​യ​ത്ത് അം​ഗം സീ​ന, സെ​ക്ര​ട്ട​റി വി. ​ജി. ഷീ​ജ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.