നാ​ട​ക മ​ത്സ​രത്തിന് ഇ​ന്ന് തിരശീല വീഴും
Friday, May 27, 2022 12:02 AM IST
കൊല്ലം: നാ​ട​ക മ​ത്സ​രത്തിന് ഇ​ന്ന് തിരശീല വീഴും. മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച നാ​ട​ക​സെ​മി​നാ​ര്‍ പ്ര​മോ​ദ് പ​യ്യ​ന്നൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു​.

കേ​ര​ള​ത്തെ രൂ​പ​പ്പെ​ടു​ത്തി​യ​തി​ല്‍ നാ​ട​ക​പ്ര​സ്ഥാ​ന​ത്തി​ന് നി​ര്‍​ണാ​യ​ക പ​ങ്കു​ണ്ടാ​യി​രു​ന്നു എ​ന്ന് പ്ര​മോ​ദ് പ​യ്യ​ന്നൂ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ള​ത്തെ സൃ​ഷ്ടി​ക്കു​ന്ന​തി​ലും നാ​ട​ക​പ്ര​സ്ഥാ​നം നി​ര്‍​ണ്ണാ​യ​ക​മാ​യ പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്. അ​തി​നു​ള്ള തു​ട​ക്ക​മാ​ണ് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ നാ​ട​ക​മ​ത്സ​ര​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ.​വി.​ശ്രീ​ജ, സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി വി.​കെ.​മ​ധു, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ പി.​വി.​കെ പ​ന​യാ​ല്‍, ഡോ.​പി.​കെ.​ഗോ​പ​ന്‍, ജി.​കൃ​ഷ്ണ​കു​മാ​ര്‍, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ.​ബി.​മു​ര​ളി​കൃ​ഷ്ണ​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി ഡി.​സു​കേ​ശ​ന്‍, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പി.​ഉ​ഷാ​കു​മാ​രി എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.

കോ​ട്ട​യം, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, കാ​സ​ര്‍​കോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള നാ​ട​കം അ​വ​ത​രി​പ്പി​ച്ചു. ഇ​ന്ന് ഉ​ച്ച​കഴിഞ്ഞ് 2.30ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം സൂ​ര്യ​കൃ​ഷ്ണ​മൂ​ര്‍​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കൊ​ല്ലം, വ​യ​നാ​ട് ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലു​ക​ളു​ടെ നാ​ട​ക​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും.