ഡി​ജി​റ്റ​ല്‍ സ​മ്പ്ര​ദാ​യം വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ മാ​റ്റ​മു​ണ്ടാ​ക്കും: മ​ന്ത്രി
Friday, June 24, 2022 12:17 AM IST
കൊ​ട്ടാ​ര​ക്ക​ര : ആ​ധു​നി​ക സം​വി​ധാ​ന​ത്തി​ലൂ​ടെ​യു​ള്ള ഡി​ജി​റ്റ​ൽ സ​മ്പ്ര​ദാ​യം കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ മാ​റ്റ​മു​ണ്ടാ​ക്കു​മെ​ന്ന് മ​ന്ത്രി കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു. കൊ​ട്ടാ​ര​ക്ക​ര ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ലെ ന​വീ​ക​രി​ച്ച ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ ഈ ​ഗ​വേ​ണ​ൻ​സി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​ജ്ജീ​ക​രി​ച്ച ഇ ​ഓ​ഫീ​സും മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൊ​ല്ലം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ കെ ​ഐ ലാ​ൽ അ​ധ്യ​ക്ഷ​നാ​യി. കൊ​ട്ടാ​ര​ക്ക​ര ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ വി ​രാ​ജു, മു​ൻ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ സു​രേ​ഷ് ബാ​ബു ആ​ർ​എ​സ്, എ​ച്ച് എം ​ഫോ​റം ക​ൺ​വീ​ന​ർ സൂ​സ​ൻ പി ​തോ​മ​സ്, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ് പേ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്‍റ് വി ​സ​ന​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

100 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പൈ​തൃ​ക കെ​ട്ടി​ടം പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റി​ൽ നി​ന്ന് അ​നു​വ​ദി​ച്ച തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് ന​വീ​ക​രി​ച്ച​ത്. വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ ക​ലാ അ​ധ്യാ​പ​ക​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ പൈ​തൃ​ക സ്വ​ഭാ​വം നി​ല​നി​ർ​ത്തി ചി​ത്ര​ങ്ങ​ൾ വ​ര​ച്ച് മോ​ടി​കൂ​ട്ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.